HOME
DETAILS

കലകളുടെ അലകള്‍ ഉയര്‍ന്നു; നടന വേദിയില്‍ സാന്ദ്രക്ക് പകരം സാന്ദ്ര മാത്രം

  
backup
December 08 2018 | 04:12 AM

%e0%b4%95%e0%b4%b2%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

ഷാജഹാന്‍ കെ ബാവ

ആലപ്പുഴ : വനവാസത്തിനുപോയ രാമനൊപ്പം പുറപ്പെട്ട ലക്ഷ്മണന്റെ കഥ നടനത്തിലൂടെ ആവിഷ്‌ക്കരിക്കുമ്പോള്‍ സദസിനാകെ അമര്‍ഷം. കലയോടോ നര്‍ത്തകിയോടല്ല അനുവാചക ഹൃദയങ്ങളില്‍ അമര്‍ഷം പുകഞ്ഞത്. സഹോദര സ്‌നേഹം മൂത്ത് ഭാര്യയെ ഉപേക്ഷിച്ച് കാട്ടിലേക്ക് പുറപ്പെട്ട ലക്ഷമണനോടായിരുന്നു ആസ്വാദകരില്‍ അമര്‍ഷം ഉടലെടുത്തത്.
പിന്നീട് നടന വൈഭവം പുറത്തെടുത്ത നടിയും പറഞ്ഞു തനിക്കും ലക്ഷമണനോടും രാമനോടും പക തോന്നിയെന്ന്. സര്‍വംസഹയായ ലക്ഷ്മണ പത്‌നി ഊര്‍മ്മിളയുടെ ഹൃദയവ്യഥ അവതരിപ്പിച്ച സാന്ദ്ര രാജിന് തന്റെ ഉള്ളിലുളള അമര്‍ഷവും പ്രകടിപ്പിക്കാതെ തരമില്ല. വിവാഹശേഷം ഒരുനിമഷം പോലും ഭാര്യക്കൊപ്പം കഴിയാതെ സഹോദരനൊപ്പം പോയ ലക്ഷ്മണനെ രാമന്‍ പിന്തിരിപ്പിക്കാതിരുന്നതാണ് സാന്ദ്രക്ക് രാമനോട് വിയോജിപ്പിനിടയാക്കിയത്. തന്റെ അമര്‍ഷം അനുവാചകരിലെത്തിക്കാനും സാന്ദ്രക്ക് കഴിഞ്ഞു. ഒടുവില്‍ തന്റെ ഭര്‍ത്താവായ ലക്ഷ്മണനെ ഒരു നേരം പോലും അരികില്‍ കിട്ടാതെ ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തുന്ന ഊര്‍മ്മിളയോട് സദസിനാകെ കരുണയും സഹതാപവും.
ആധുനികയുഗത്തില്‍ അവകാശം നിഷേധിക്കപ്പെട്ട സ്ത്രീയുടെ പച്ചയായ ആത്മാവിഷ്‌ക്കാരമായിരുന്നു ഊര്‍മ്മിളയിലൂടെ സാന്ദ്ര പുറത്തുക്കൊണ്ടുവന്നത്. കാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തമായ കഥ വിവരിക്കുമ്പോള്‍ സാന്ദ്രയോട് സദസിനാകെ പ്രത്യേക മമത . മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ സാന്ദ്രക്ക് വിജയം പുത്തരിയല്ല. കേരളനടനത്തില്‍ അഞ്ചു തവണ ഫസ്റ്റ് എ ഗ്രേഡ് വാങ്ങിയാണ് ഈ കൊച്ചുമിടുക്കി ഇതുവരെ വേദി വിട്ടിട്ടുള്ളത്. ഇന്ന് തന്റെ കുത്തകയായ കേരള നടനത്തിലും മാറ്റുരക്കും.  കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് സാന്ദ്ര. 59-ാമത് സ്‌കൂള്‍ കലോല്‍സവത്തില്‍ സാന്ദ്ര രാജ് തിമിര്‍ത്താടുമ്പോള്‍ അത് തന്റെ കലാ ജിവിതത്തിലെ ആറാമത്തെ വിജയത്തിനുവേണ്ടിയായിരിക്കും.
നടന വേദിയില്‍ സാന്ദ്രക്ക് പകരം സാന്ദ്രമാത്രം. 2013 മുതല്‍ സ്‌കൂള്‍ കലാമേളകളിലെ ഒഴിച്ചുക്കൂടാത്ത സാന്നിധ്യമാണ് സാന്ദ്ര. തൊട്ടതെല്ലാ പൊന്നാക്കി സാന്ദ്ര വേദികളില്‍ വിസ്മയം തീര്‍ക്കുമ്പോള്‍ പകരം വെക്കാന്‍ ആളില്ല. നാളെ ഗ്രൂപ്പ് ഡാന്‍സിലും സാന്ദ്ര മാറ്റുരക്കും. അച്ഛന്‍ രാജ്.അമ്മ നിശീഥിനി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago
No Image

പാതിരാ റെയ്ഡിൽ 'പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം'; ഡിജിപിക്ക് പരാതി നല്‍കി ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും

Kerala
  •  a month ago