ജഗതി ബധിര വിദ്യാലയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാംപ്
തിരുവനന്തപുരം: ജഗതിയിലെ ബധിരക്കാര്‍ക്കായുള്ള ഗവ. വി.എച്ച്.എസ്.സി യില്‍ ജില്ലയിലെ പ്രമുഖ ആരോഗ്യസ്ഥാപനങ്ങളുടെ സഹകരണത്തോടെ സൗജന്യമെഡിക്കല്‍ ക്യാംപ് നടത്തി.
എല്ലാ വകുപ്പുകളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മെിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഇവരോടൊപ്പം ചേരാനുള്ള അവസരങ്ങള്‍ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒരു തീര്‍ഥയാത്ര പോലെയാണ് തനിക്കെന്നും അദ്ദേഹം പറഞ്ഞു.ജില്ലയിലെ 16 വയസില്‍ താഴെയുള്ള ബധിരരായ കുട്ടികള്‍ക്കുവേണ്ടിയാണ് ക്യാംപ് സംഘടിപ്പിച്ചത്.
കണ്ണ്, ചെവി, പല്ല്, തൈറോയ്ഡ് സംബന്ധമായ രോഗ നിര്‍ണയമാണ് നടന്നത്.
ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ആര്‍. ശ്രീകുമാരന്‍ നായര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് റവ. ബഞ്ചമിന്‍ ജോര്‍ജ്, പ്രിന്‍സിപ്പല്‍മാരായ ആനി മാത്യു കണ്ടത്തില്‍, രാഖി വി.ആര്‍, ഹെഡ്മാസ്റ്റര്‍ കെ. മോഹനന്‍, കിംസ,് തൈറോകെയര്‍ ആശുപത്രികളുടെ പ്രതിനിധികള്‍, ഡോക്ടര്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."