'കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് ' സ്്കൂള്‍തല വിതരണോദ്ഘാടനം
നെടുമങ്ങാട്: കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി വരുന്ന വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്ത് മുട്ടയുല്‍പ്പാദനത്തിലും, ഇറച്ചിക്കോഴിയുടെ ആഭ്യന്തര ഉല്‍പാദനത്തിലും നിര്‍ണായകമായ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
മുട്ടയുല്‍പ്പാദനത്തിനും, കോഴിയിറച്ചി ഉല്‍പാദനത്തിനും സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുന്നില്‍കണ്ട് നടപ്പാക്കുന്ന ഈ പദ്ധതികളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയുള്ളതാണ് കുഞ്ഞുകൈകളില്‍ കോഴികുഞ്ഞു പദ്ധതി. പദ്ധതിയുടെ സ്‌കൂള്‍ തല വിതരണോദ്ഘാടനം നെടുമങ്ങാട് കരിപ്പൂര്‍ സ്‌കൂളില്‍ സി.ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കുട്ടികളില്‍ കോഴിവളര്‍ത്തിനുള്ള താല്‍പര്യം വര്‍ധിപ്പിച്ച് അവരില്‍ സ്വാശ്രയ ശീലവും, സമ്പാദ്യശീലവും വളര്‍ത്തി കോഴിമുട്ട ഉല്‍പാദനത്തിലൂടെ കുട്ടികള്‍ക്കാവശ്യമായ ഭക്ഷണത്തില്‍ മുട്ടയുടെ ലഭ്യത ഉറപ്പാക്കി അര്‍പ്പണബോധവും ആരോഗ്യവുമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതോടൊപ്പം കോഴിവളര്‍ത്തല്‍ രംഗത്തെ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരു എളിയ ശ്രമമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ജെ.ചിഞ്ചുറാണി അധ്യക്ഷത വഹിച്ച യോഗത്തില്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ലേഖവിക്രമന്‍,ടിആര്‍.സുരേഷ്,ഹരികേശന്‍ നായര്‍,സ്‌കൂള്‍ ഹെഡ്മിസ്ട്രസ് റസീന,പിടിഎ പ്രസിഡന്റ് ബാബു പള്ളം സംസാരിച്ചു.
സ്‌കൂളിലെ ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് കോഴിക്കുഞ്ഞുങ്ങള്‍ വിതരണം ചെയ്തത്.റേഷന്‍കാര്‍ഡ്: അനര്‍ഹര്‍ മുന്‍ഗണനാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."