HOME
DETAILS

വഴിവിളക്കില്ല; ഇരുട്ടില്‍ ഭീതിയോടെ നാട്ടുകാര്‍

  
backup
August 02 2017 | 18:08 PM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%b0%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d

 

ഇരുട്ടിന്റെ മറപറ്റി മദ്യപാനി സംഘത്തിന്റെയും സാമൂഹിക വിരുദ്ധരുടെയും ശല്യവും വര്‍ധിച്ചതായും നാട്ടുകാര്‍പറയുന്നു
വിഴിഞ്ഞം: വഴിവിളക്കില്ലാതെ ഇരുട്ടില്‍ തപ്പിതടഞ്ഞ് നാട്ടുകാര്‍. വെങ്ങാനൂര്‍ ന്യൂ ടൂട്ടോറിയല്‍ കോളജ് ചാനല്‍ റോഡില്‍നിന്ന് ചിറത്തലവിളാകത്തേക്ക് പോകുന്ന ഗവണ്‍മെന്റ ഹെല്‍ത്ത് സെന്റര്‍ ലെയിന്‍ റോഡ് ഉപയോഗിക്കുന്ന ജനങ്ങളാണ് ഇരുട്ടില്‍ തപ്പിതടയുന്നത്.
ഇവിടെ വഴിവിളക്കു സ്ഥാപിക്കണമെന്ന് നാളുകളായി നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ബന്ധപ്പെട്ടവര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് പരാതി.
വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്. വഴിവിളക്കുകള്‍ ഇല്ലത്തതുകാരണം രാത്രിസമയങ്ങളില്‍ നാട്ടുകാര്‍ക്ക് ഇതുവഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
കാര്‍ഷിക ഏലാ പ്രദേശമായതിനാല്‍ സന്ധ്യയാകുമ്പോള്‍തന്നെ പ്രദേശം ഇരുട്ടില്‍ അമരും. ഇരുട്ടിന്റ മറപറ്റി മദ്യപാനി സംഘത്തിന്റയും സാമൂഹിക വിരുധരുടെയും ശല്യവും വര്‍ധിച്ചതായും നാട്ടുകാര്‍പറയുന്നു. ഇതുവഴി സഞ്ചരിക്കുന്നവരും ടൂഷന് കഴിഞ്ഞ് വരുന്ന വിദ്യാര്‍ഥികളും തെരുവ് നായകളുടെയും ഇഴജന്തുക്കളുടെയും ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ്.
പഞ്ചായത്തിലും വിഴിഞ്ഞം കെ.എസ്.ഇ.ബി ഓഫിസിലും ഇതു സംബന്ധിച്ച് നിരവധിതവണ പരാതി നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് കാശ് അടച്ചാല്‍ ലൈറ്റുകള്‍ സ്ഥാപിക്കാമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.
എന്നാല്‍ എതാനും വൈദ്യുത പോസ്റ്റുകളിലെങ്കിലും കെ.എസ്.ഇ.ബി അധികൃതര്‍ക്കുകന്നെ സ്വന്തം ചിലവില്‍ ലൈറ്റുകള്‍ സ്ഥാപിക്കാവുന്നതേയുള്ളൂവെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എത്രയും പെട്ടെന്ന് വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊന്നും വിലയുള്ള "പന്ത്"

Cricket
  •  18 days ago
No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  18 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  18 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  18 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  18 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  18 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  18 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago