പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും
കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ദേവിക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ് ഗോപിനാഥന് കമ്മിഷന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പ ൂര്ത്തിയായി. ഇന്നുമുതല്‍ സാക്ഷികളുടെ വിചാരണ ആരംഭിക്കും. അന്നത്തെ കൊല്ലം ജില്ലാ കലക്ടറില്‍ നിന്ന് കമ്മിഷന് ഇന്നു മൊഴിയെടുക്കും.
അഞ്ച്, എട്ട്, ഒന്‍പത് തിയതികളില്‍ വിചാരണ തുടരും. എറണാകുളം മറൈന്‍ഡ്രൈവിലെ ജി.സി.ഡി.എ കെട്ടിടത്തിലാണ് കമ്മിഷന് പ്രവര്‍ത്തിക്കുന്നത്. അന്ന് ദുരന്തത്തെക്കുറിച്ച് അനേ ്വഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ റിട്ട. ജസ്റ്റിസ് എന്‍.കൃഷ്ണന് നായരെ ജുഡീഷ്യല്‍ കമ്മിഷനായി നിയമിച്ചിരുന്നു.
എന്നാല്‍ കമ്മിഷന്റെ പ്രവര്‍ത്തനത്തിനുള്ള ഒരു അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് കമ്മിഷന് സര്‍ക്കാരിന് രാജി സമര്‍പ്പിച്ചിരുന്നു. ഇത് വിവാദമായതോടെ കമ്മിഷന്റെ കാലാവധി നീട്ടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ജസ്റ്റിസ്.കൃഷ്ണന് നായര്‍ വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് പി.എസ്.ഗോപിനാഥിനെ കമ്മിഷനായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."