വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമം: സ്ഥാപന ഉടമ എസ്.പിക്ക് പരാതി നല്‍കി
നിലമ്പൂര്‍: നിലമ്പൂരിലെ സ്വകാര്യ പരിശീലന കേന്ദ്രത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ സ്ഥാപന ഉടമ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി. കഴിഞ്ഞ 29നാണ് സ്ഥാപനത്തിനകത്ത് കയറി അഹമ്മദ് കബീര്‍ (27) എന്ന യുവാവ് പെണ്‍കുട്ടിയെകൈയേറ്റം ചെയ്തത്. ഈ പെണ്‍കുട്ടി സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടിയായതിനാല്‍ ലോക്കല്‍ രക്ഷിതാവ് എന്ന നിലയിലാണ് സ്ഥാപന മേധാവി പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലിസ് കേസ് റജിസ്റ്റര്‍ ചെയ്യാനോ പരാതിക്ക് രശീത് നല്‍കാനോ തയാറായില്ല. സംഭവം കഴിഞ്ഞ് ഒരാഴ്ചയായിട്ടും കുട്ടിയുടെ മൊഴിയെടുക്കാനും പൊലിസ് തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്.
അതിനിടെ കഴിഞ്ഞ അഞ്ചിന് ം വീണ്ടും ഇയാള്‍ സ്ഥാപനത്തിന് പരിസരത്ത് വന്നതായി ഉടമ പറഞ്ഞു. തുടര്‍ന്ന് സ്ഥാപന ഉടമകള്‍ തന്നെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ കണ്ടെത്തി കഴിഞ്ഞ ദിവസം അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ പോയി പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയില്‍ നിന്ന് പൊലിസ് പരാതി എഴുതിവാങ്ങിയാണ് കേസ് എടുത്തതും കുട്ടിയുടെ മൊഴിയെടുത്തതും.
സംഭവം സംബന്ധിച്ച് ഗൂഢാലോചന ഉണ്ടെന്നും അക്കാര്യം അന്വേഷണത്തില്‍ കൊണ്ടു വന്ന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണമെന്നും സ്ഥാപന ഉടമ ആവശ്യപ്പെട്ടു. സ്ഥാപനത്തിന് പേരുദോഷം വരുത്തുന്നതിന് വേണ്ടി യുവാവിന് ചിലര്‍ ക്വട്ടേഷന്‍ നല്‍കിയതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."