HOME
DETAILS
MAL
പുതുതലമുറയെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ കരിയര്‍ നയം വഴി സാധിക്കും: മന്ത്രി രാമകൃഷ്ണന്
backup
December 10 2019 | 04:12 AM
തിരുവനന്തപുരം: പുതുതലമുറയുടെ അറിവും സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താന്‍ കരിയര്‍ നയം വഴി സാധിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്. കേരളത്തില്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന കരിയര്‍ നയത്തിന്റെ കരട് രേഖയിന്മേലുള്ള ചര്‍ച്ചയ്ക്കായി ഏകദിന ശില്പശാലയില് സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയും നേടുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരിയര്‍ നയം രൂപീകരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം കരിയര്‍ നയം രൂപീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."