HOME
DETAILS

ഗോത്രസാരഥിക്കായി രക്ഷകര്‍ത്താക്കള്‍ സമരത്തിലേക്ക്

  
backup
August 08 2016 | 21:08 PM

%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%be%e0%b4%b0%e0%b4%a5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b4%b0


കല്‍പ്പറ്റ: പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഗോത്രസാരഥി പദ്ധതി വഴിമുട്ടി. കോട്ടത്തറ പഞ്ചായത്തിലെ കരിങ്കുറ്റി എസ്.എ.എല്‍.പി സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ എത്താതായതോടെ രക്ഷാകര്‍ത്താക്കള്‍ സമരത്തിനിറങ്ങുന്നു.
 സമരത്തിന്റെ ആദ്യപടിയായി ഈമാസം 12ന് കലക്ടറേറ്റിന് മുന്നില്‍ വിദ്യാര്‍ഥികളുമായി ധര്‍ണ നടത്താനൊരുങ്ങുകയാണ് രക്ഷിതാക്കള്‍. സമാനമായ രീതിയില്‍ തന്നെയാണ് മറ്റു പല സ്‌കൂളുകളുടെയും സ്ഥിതി. ഗോത്രസാരഥി പദ്ധതിയില്‍ വാഹന ഉടമകള്‍ക്കുള്ള കുടിശിക ലഭിക്കാതായതോടെ ജില്ലയിലെ പല സ്ഥലങ്ങളിലും കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കാനാവാതെ രക്ഷിതാക്കളും ആശങ്കയിലാണ്. ജില്ലയില്‍ ഗോത്രസാരഥി പദ്ധതിവഴി കഴിഞ്ഞ അധ്യയനവര്‍ഷം വാഹന ഉടമകള്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത് ഒന്നരകോടിയിലധികം രൂപയാണ്. കഴിഞ്ഞ അധ്യയന വര്‍ഷത്തെ ഏഴ് മാസത്തെ തുകയാണ് കുടിശികയായത്.
 എന്നാല്‍ 2016-17 അധ്യയനവര്‍ഷത്തേക്ക് പദ്ധതി തുടരാനുള്ള നിര്‍ദ്ദേശം അധികൃതരുടെ ഭാഗത്തുനിന്നും ലഭിച്ചിട്ടില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പി.ടി.എയുടെ നിര്‍ദ്ദേശപ്രകാരമാണ് വാഹനം ഓടിയത്. കരിങ്കുറ്റി എസ്.എ.എല്‍.പി സ്‌കൂളിലേക്ക് കുട്ടികളെ എത്തിക്കുന്നതിന് ഒരുമാസം 40000 രൂപയാണ് വേണ്ടിവരുന്നത്. കോളനികളിലെ അഞ്ച് മുതല്‍ 12 വയസുവരെയുള്ള സ്‌കൂളുകളില്‍ പോകാത്ത കുട്ടികളെ കരിങ്കുറ്റി എസ്.എ.എല്‍.പി സ്‌കൂളിലെത്തിക്കുന്നതിന് അന്നത്തെ ഡി.ഡി.ഇ തങ്കമണി, എ.ഇ.ഒ രാമചന്ദ്രന്‍ എന്നിവര്‍ നടപടി സ്വീകരിച്ചെങ്കിലും ഗതാഗതം സൗകര്യമില്ലാത്തതിനാല്‍ കുട്ടികളുടെ പഠനം നിലച്ചു.
തുടര്‍ന്ന് ഐ.ടി.ഡി.പിയുടെയും മറ്റും സഹായത്താല്‍ വാഹന സൗകര്യമേര്‍പ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകുകയും ഇത് ഗോത്രസാരഥി പദ്ധതിയായി മാറുകയുമായിരുന്നു. കോക്കുഴി, മഠത്തില്‍, പാലൂക്കര, പാലപ്പൊയില്‍, കള്ളംവെട്ടി, ഈരംകൊല്ലി, തോട്ടംപാടി, പൂളക്കൊല്ലി, കരിക്കൊല്ലി, നാടുകാണിക്കൊല്ലി, പുന്നക്കല്‍, ആനേരി തുടങ്ങിയ കോളനികളില്‍ നിന്നും 65 കുട്ടികളാണ് ഗോത്രസാരഥി പദ്ധതിയിലൂടെ കരിങ്കുറ്റി എസ്.എ.എല്‍.പി സ്‌കൂളില്‍ എത്തുന്നത്. 125ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ 85 പേരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഇതില്‍ 60 കുട്ടികള്‍ പ്രാക്തന ഗോത്രവിഭാഗത്തില്‍പ്പെട്ടവരും. കോളനികളില്‍ നിന്നെല്ലാം നാലും ആറും കിലോ മീറ്ററുകളാണ് സ്‌കൂളിലേക്കുള്ളത്.
കരിങ്കുറ്റിയിലൂടെ ബസ് സര്‍വിസ് വേണമെന്ന നാട്ടുകാരുടെ ആവശ്യം വര്‍ഷങ്ങളായി ലക്ഷ്യം കണ്ടില്ല.
പ്രദേശത്തെ ആദിവാസി കുട്ടികളുടെ പഠനം ലക്ഷ്യമിട്ടാണ് ദശാബ്ദങ്ങള്‍ക്ക് മുന്‍പ് സര്‍വ് ഇന്ത്യ ആദിവാസി സ്‌കൂള്‍ (എസ്.എ.എല്‍.പി)എന്ന വിദ്യാലയം കരിങ്കുറ്റിയില്‍ തുടങ്ങിയത്.
 പാവപ്പെട്ടവരും ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുമായ കുട്ടികളുടെ ആശ്രയമായ കരിങ്കുറ്റി എസ്.എ.എല്‍.പി സ്‌കൂളിന്റെ നിലനില്‍പ്പിന് ഗോത്രസാരഥി പദ്ധതി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് രക്ഷാകര്‍ത്താക്കള്‍ സമരത്തിനൊരുങ്ങുന്നതെന്ന് പി.ടി.എ പ്രസിഡന്റ് സി പ്രദീപ്, മദര്‍ പി.ടി.എ പ്രസിഡന്റ് ജയന്തി മോഹനന്‍, അംഗങ്ങളായ കെ.എസ് ജിതേഷ്, എ.സി സുരേന്ദ്രന്‍ പറഞ്ഞു.


































Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago
No Image

കാസര്‍കോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐ അനൂപിന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago