HOME
DETAILS

ഡാമുകളുടെ സുരക്ഷ: സമീപത്തെ ഫാക്ടറികള്‍ ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ സന്ദര്‍ശിച്ചു

  
backup
December 08 2018 | 07:12 AM

%e0%b4%a1%e0%b4%be%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%a4%e0%b5%8d

മുതലമട: ചുള്ളിയാര്‍, മീങ്കര ഡാമുകള്‍ സുരക്ഷയുമായി ബന്ധപെട്ട് പരാതികള്‍ പരിശോധിക്കുമെന്ന് ഡാം സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍. ഡാം സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ചുള്ളിയാര്‍, മീങ്കര ഡാമുകളുടെ പരിശോധനക്ക് എത്തിയതായിരുന്നു അദ്ദേഹം. 25 പേരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്. രാവിലെ 11ന് ചുള്ളിയാര്‍ ഡാമിലെത്തിയ സംഘം ചുള്ളിയാര്‍ ഡാം പരിസരങ്ങളും ചെമ്മണാമ്പതിറോഡില്‍ ഡാമിനരുകിലായി പ്രവര്‍ത്തിക്കുന്ന കെട്ടിട നിര്‍മാണ സാമഗ്രികള്‍ നിര്‍മിക്കുന്ന ഫാക്ടറിയും സന്ദര്‍ശിച്ചു.
ഫാക്ടറി ഉള്‍പെടുന്ന പ്രദേശങ്ങള്‍ ഡാം സ്ഥലം കൈയേറി നിര്‍മിച്ചവയാണെണെന്നും അനുവാദമില്ലാതെ നിര്‍മിക്കുന്ന ഫാക്ടറിയുടെ ലൈസന്‍സ് പരിശോധിക്കണമെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് സംഘത്തിന്റെ പരിശോധനയുണ്ടായത്. മീങ്കര ഡാമിലെ ഡിസ്റ്റിലറിയും സംഘം പരിശോധിച്ചു. മാലിന്യങ്ങള്‍ ഡാമിലേക്ക് ഒഴുക്കുന്നതായും ഭൂഗര്‍ഭജലം ചൂഷണം ചെയ്യുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ബീര്‍ ഫാക്ടറിയിലേക്ക് പരിശോധന നടത്തുവാനെത്തിയത്.
മീങ്കരഡാമിനടുത്ത് പ്രവര്‍ത്തിക്കുന്ന പേപ്പര്‍ നിര്‍മാണ ഫാക്ടറിയിലെത്തിയ സംഘം ഫാക്ടറിയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് തിരിച്ചത്. ഡാം സുരക്ഷാ അതോറിറ്റി അംഗങ്ങളായ കെ.എച്ച് ഷംസുദ്ദീന്‍, ജോര്‍ജ് ജോസ്, ശിരുവാണി സൂപ്രണ്ടിങ് എന്‍ജിനീയര്‍ വി.പി ജോണ്‍, ബിജു പി വര്‍ഗീസ്, അബുദുല്‍ മുനീര്‍, കെ.പി ഹരികൃഷ്ണന്‍, കെ. നാരായണന്‍, ഹാരിസ് കരീം, സതീഷ് എന്നിവരടങ്ങുന്ന സംഘം അനുഗമിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago