HOME
DETAILS
MAL
ശബരിമല ദര്‍ശനത്തിനു സുരക്ഷ; രഹന മനോജിന്റെ ഹരജി വെള്ളിയാഴ്ച്ച പരിഗണിക്കും
backup
December 10 2019 | 10:12 AM
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് രഹന മനോജ് നല്കിയ ഹരജി സുപ്രിംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
ഇതേ ആവശ്യം ഉന്നയിച്ച ബിന്ദു അമ്മിണിയുടെ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
രഹ്നയുടെ ഹരജിക്ക് തടസ ഹരജിയുമായി അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ രംഗത്തെത്തിയിരുന്നു. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് തടസ ഹരജിയിലെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."