HOME
DETAILS
MAL
അമേരിക്കയുടേത് സാമ്പത്തിക ഭീകരതയെന്ന് റൂഹാനി
backup
December 08 2018 | 20:12 PM
തെഹ്റാന്: ഇറാനെതിരേ ഉപരോധം പുനഃസ്ഥാപിക്കാനുള്ള യു.എസ് തീരുമാനം സാമ്പത്തിക ഭീകരവാദമാണെന്നു ഹസന് റൂഹാനി. തെഹ്റാനില്‍ പ്രാദേശിക സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇറാന് പ്രസിഡന്റ്. 2015ലെ ഇറാന് ആണവ കരാറില്‍നിന്നു പിന്മാറിയപ്പോള്തന്നെ അമേരിക്കയുടെ താല്പര്യം എന്താണെന്നു വ്യക്തമായിരുന്നു. ഇറാനെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ നീതിരഹിതവും നിയമവിരുദ്ധവുമായ ഉപരോധം ഭീകരവാദത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.
ഇറാനില്‍ നിക്ഷേപം നടത്താതിരിക്കാന്‍ ഇപ്പോള്‍ മറ്റു രാജ്യങ്ങള്‍ക്കിടയിലും ഭീതി പടര്‍ത്താന്‍ ശ്രമിക്കുകയാണ് അവരെന്നും റൂഹാനി വിമര്‍ശിച്ചു. യോഗത്തില്‍ ഇറാനു പുറമേ ചൈന, റഷ്യ, തുര്‍ക്കി, അഫ്ഗാനിസ്താന്, പാകിസ്താന് എന്നിവിടങ്ങളില്‍നിന്നുള്ള നയതന്ത്രവൃത്തങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."