ബംഗാളിലെ മുസ്ലിം ജനത പൂര്‍വകാല പ്രതാപം വീണ്ടെടുക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുസ്‌ലിം സമുദായം വര്‍ത്തമാനകാലത്തെ പിന്നോക്കാവസ്ഥയെ മറികടന്ന് മുന്നോട്ട് പോകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം സമുദായത്തിന്റെ ആത്മീയ നേതൃസ്ഥാനമലങ്കരിക്കുന്ന ഫുര്‍ ഫുറെ ഷെരീഫ് അഹ് ലെ സുന്നത്ത് ജമാഅത്ത് അസോസിയേഷന്‍ സ്ഥാപിക്കുന്ന നോളജ് സിറ്റിയുടെ ശിലാസ്ഥാപന കര്‍മ്മം നടത്തിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബംഗാള്‍ ഇന്ത്യക്ക് വഴികാട്ടിയ നാടാണ്. നവോത്ഥാന മുന്നേറ്റങ്ങള്‍ നടന്ന മണ്ണില്‍ മുസ്‌ലിം സമുദായത്തിന്റെ ഇന്നത്തെ അവസ്ഥക്ക് ചരിത്ര പരമായ കാരണങ്ങളുണ്ട്. വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥയും രാഷ്ട്രീയമായ അസംഘടിതാവസ്ഥയുമാണ് പ്രധാനം. ഈ രണ്ട് പ്രശ്‌നങ്ങളെയും ഒരുമിച്ച് അഭിസംബോധന ചെയ്ത് കൊണ്ട് അഭിമാനകരമായ നിലനില്പ് നേടിയ കേരളീയ മാതൃക ബംഗാളിന് മാതൃയായി മാറണം. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ പീര്‍ സാദ അബ്ബാസ് സിദ്ദീഖി അധ്യക്ഷനായി. മലബാര്‍ ഗ്രൂപ്പ്, പേസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ പി.എ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, ദുബൈ കെ.എം.സി.സി മുന്‍ പ്രസിഡന്റ് ദഅന്‍വര്‍ നഹ എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ചു ചടങ്ങിനെ അഭിസംബോധനം ചെയ്തു. പീര്‍ സാദ നവാബ് സിദ്ദീഖി അല്‍ ഹാഷ്മി, അഡ്വ. കാസി മെരാജ്, പ്രശസ്ത കവി നിതീഷ് കുമാര്‍, ഡോ. പൂര്‍ണേന്ദു റായ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."