വിനായകന്റേത് ഭരണകൂട കൊലപാതകം: എന്‍.സി.എച്ച്.ആര്‍.ഒ
വാടാനപ്പള്ളി : പാവറട്ടി പൊലിസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ആത്മഹത്യ ചെയ്ത ഏങ്ങണ്ടിയൂര്‍ സ്വാദേശി വിനായകന്റേത് ഭരണകൂട കൊലപാതകമാണെന്നു എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി. ഉത്തരേന്ത്യയില്‍ സംഘപരിവാര്‍ നടത്തുന്ന ദളിത് ന്യുനപക്ഷ വേട്ട കേരളത്തില്‍ നടപ്പാക്കുകയാണ് പൊലിസ് . പൊലിസിനകത്തെ ക്രിമിനല്‍വത്കരണം ഇതിന് കാരണമാണ് .
ഇവരിലൂടെ കേരളത്തിലെ പൊലിസ് സ്റ്റേഷനുകള്‍ മര്‍ദനകേന്ദ്രങ്ങളാക്കുകയാണ്. വിനായകന്റേത് ഒറ്റപ്പെട്ട സംഭവമല്ല. കേരളത്തില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ ഏറ്റവും അവസാനത്തേത് ആകണം വിനായകന്റെ മരണം. അതിനായി മനുഷ്യവകാശ സംഘടനകള്‍, ദളിത്, രാഷ്ട്രീയ സംഘടനകള്‍ എല്ലാം ഒറ്റകെട്ടായി ഈ വിഷയത്തില്‍ പ്രതികരിക്കണം.
എസ്.ഐ അടക്കമുള്ള മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് ശിക്ഷിക്കണം . അടിയന്തിരാവസ്ഥ കാലത്ത് ഹിപ്പികള്‍ക്ക് നേരെ പൊലിസ് നടത്തിയ അക്രമങ്ങള്‍ക്ക് സമാനമാണ് ഇന്ന് പൊലിസ് ഫ്രീക്കന്മാര്‍ക്കെതിരെ നടത്തുന്നത്.
ഇതു അംഗീകരിക്കാന്‍ കഴിയില്ല എന്നും രണ്ടു പൊലിസുക്കാരെ സസ്‌പെന്‍ഡ് ചെയ്തതും ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനം മാത്രമാണെന്നും ആവശ്യമെങ്കില്‍ മുഴുവന്‍ നിയമസഹായങ്ങളും ചെയ്യാന്‍ സംഘടന തയ്യാറാണെന്നും അറിയിച്ചു.
വിനായകന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . വിനായകനൊപ്പം മര്‍ദ്ദനമേറ്റ ശരത്തിനെയും എന്‍.സി.എച്ച്.ആര്‍.ഒ സംഘം സന്ദര്‍ശിച്ചു വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. റെനിഷ്, ഫൈസല്‍ , ഷെമീര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."