നിന്നുതിരിയാനിടമില്ല; വീര്‍പ്പുമുട്ടി ജയിലറകള്‍
അന്‍സാര്‍ മുഹമ്മദ്#
തിരുവനന്തപുരം: തടവുകാരുടെ വര്‍ധനവ് കാരണം നിന്നുതിരിയാനിടമില്ലാതെ സംസ്ഥാനത്തെ ജയിലുകള്‍. കഴിഞ്ഞ നവംബര്‍ 23 വരെയുള്ള കണക്കുപ്രകാരം 6,217 പേരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സംസ്ഥാനത്തെ ജയിലുകളിലുള്ളത് 7,973 പേരാണ്. എന്നാല്‍, കോടികളാണ് ജയിലുകളുടെ നവീകരണത്തിനായി സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒഴുകുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കോടികളാണ് ജയിലുകളുടെ ആധുനികവല്‍ക്കരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും മറ്റുമായി ചെലവഴിച്ചത്. ഏറ്റവും കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ്. ഇവിടെ 727 തടവുകാരെ പാര്‍പ്പിക്കാന്‍ മാത്രമേ സൗകര്യമുള്ളൂ. എന്നാല്‍, 1,410 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാകട്ടെ 560 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ളിടത്ത് 818 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 986 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 1,026 പേരെയും ആലപ്പുഴ ജില്ലാ ജയിലില്‍ 61 പേര്‍ക്കുള്ള സ്ഥലത്ത് 98 പേരെയും പാര്‍പ്പിച്ചിരിക്കുന്നു. കോട്ടയം ജില്ലാ ജയിലില്‍ 55 പേര്‍ക്കുള്ള സൗകര്യത്തില്‍ 119 പേരെയും എറണാകുളം ജില്ലാ ജയിലില്‍ 133 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 249 പേരെയും കോഴിക്കോട് ജില്ലാ ജയിലില്‍ 262 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 323 പേരെയും പാര്‍പ്പിച്ചിരിക്കുന്നു. കണ്ണൂര്‍ ജില്ലാ ജയിലില്‍ 130 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 154 പേരാണുള്ളത്. കൊട്ടാരക്കര സ്‌പെഷല്‍ സബ്ജയിലില്‍ 50 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 156 പേരെയും മാവേലിക്കര സ്‌പെഷല്‍ സബ് ജയിലില്‍ 92 പേരുടെ സ്ഥലത്ത് 145 പേരെയും പാര്‍പ്പിച്ചിരിക്കുന്നു. ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ 11 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 69 പേരെയും മുവാറ്റുപുഴ സ്‌പെഷല്‍ സബ് ജയിലില്‍ 72 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 115 പേരെയും പാര്‍പ്പിച്ചിരിക്കുന്നു. പൊന്‍കുന്നം സ്‌പെഷല്‍ സബ് ജയിലില്‍ 48 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 71 പേരെയും തലശേരി സ്‌പെഷല്‍ സബ് ജയിലില്‍ 44 പേരെ പാര്‍പ്പിക്കേണ്ടിടത്ത് 50 പേരെയും പാര്‍പ്പിച്ചിരിക്കുന്നു. കാസര്‍കോട് സ്‌പെഷല്‍ സബ് ജയിലില്‍ 28 പേര്‍ക്കുള്ള സ്ഥലത്ത് 54 പേരാണുള്ളത്.
വൈത്തിരി സ്‌പെഷല്‍ സബ് ജയിലില്‍ 22 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 53 പേരെയും മഞ്ചേരി സ്‌പെഷല്‍ സബ് ജയിലില്‍ 39 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് 92 പേരെയും പാലക്കാട് സ്‌പെഷല്‍ സബ് ജയിലില്‍ 32 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 182 പേരെയും പാര്‍പ്പിച്ചിരിക്കുന്നു. ചിറ്റൂര്‍ സ്‌പെഷല്‍ സബ് ജയിലില്‍ 30 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് 57 പേരെയും ആറ്റിങ്ങല്‍ സബ് ജയിലില്‍ 43 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് 86 പേരെയും ചാവക്കാട് സബ് ജയിലില്‍ 28 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് 45 പേരെയും പാര്‍പ്പിച്ചിരിക്കുന്നു.
ആലുവ സബ് ജയിലില്‍ 26 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് 60 പേരെയും എറണാകുളം സബ് ജയിലില്‍ 28 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് 78 പേരെയും മട്ടാഞ്ചേരി സബ് ജയിലില്‍ 28 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 40 പേരുമാണുള്ളത്. പീരുമേട് സബ് ജയിലില്‍ 38 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 56 പേരെയും തിരൂര്‍ സബ് ജയിലില്‍ 17 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 33 പേരെയും പൊന്നാനി സബ് ജയിലില്‍ 19 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള സ്ഥലത്ത് 33 പേരെയും പാര്‍പ്പിച്ചിരിക്കുന്നു.
പെരിന്തല്‍മണ്ണ സബ് ജയിലില്‍ 28 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 44 പേരെയും വടകര സബ് ജയിലില്‍ 13 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 33 പേരെയും ഒറ്റപ്പാലം സബ് ജയിലില്‍ 24 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 58 പേരെയും ആലത്തൂര്‍ സബ് ജയിലില്‍ 23 പേരെ പാര്‍പ്പിക്കാന്‍ മാത്രം സൗകര്യമുള്ള സ്ഥലത്ത് 45 പേരെയുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. മറ്റു ജയിലുകളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ കൂടുതലുള്ളൂ. അതേസമയം, വനിതാ ജയിലുകളില്‍ പാര്‍പ്പിക്കാനുള്ള സൗകര്യത്തിന്റെ പകുതിപോലും തടവുകാരില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."