ഗ്യാസ് സബ്‌സിഡി എടുത്ത കളഞ്ഞ നടപടി: യൂത്ത് ലീഗ് അടുപ്പ് സമരം നടത്തി
കല്‍പ്പറ്റ/സു. ബത്തേരി /മാനന്തവാടി: പാചക വാതക സബ്‌സിഡി എടുത്ത് കളയാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യൂത്ത്‌ലീഗ് നിയോജകമണ്ഡലം തലത്തില്‍ അടുപ്പ് സമരം സംഘടിപ്പിച്ചു.
കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലാണ് സമരം നടന്നത്.
കോര്‍പ്പറേറ്റുകളുടെയും കുത്തക മുതലാളിമാരുടെയും കിട്ടാകടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ സാധാരണക്കാരന്റെ എല്ലാ ആനുകൂല്യവും ഇല്ലാതാക്കുന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
അധികാരത്തിലേറിയാല്‍ സ്വിസ് ബാങ്കിലെ കള്ളപ്പണം പിടിച്ചെടുത്ത് സാധാരണക്കാരന്റെ അക്കൗണ്ടില്‍ എത്തിക്കുമെന്ന് വാഗ്ദാനം നല്‍കിയ നരേന്ദ്ര മോദി സാധാരണക്കാരന്റെ കീശയിലെ അവസാനത്തെ നാണയവും പിടിച്ചെടുക്കുന്ന നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്നും അടിയന്തരമായി പുനപരിശോധിക്കുകയും പിന്‍വലിക്കുകയും ചെയ്യണമെന്നും സമരത്തില്‍ ആവശ്യമുയര്‍ന്നു. കല്‍പ്പറ്റയില്‍ നിയോജകമണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിച്ച അടുപ്പ് സമരം മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി. മൊയ്തീന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെയംതൊടി മുജീബ് അധ്യക്ഷനായി.
മാനന്തവാടി നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഗാന്ധി പാര്‍ക്കില്‍ അടുപ്പു സമരം സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് യൂനുസ് അലി അധ്യക്ഷനായി. സുല്‍ത്താന്‍ ബത്തേരിയില്‍ സംഘടിപ്പിച്ച സമരം ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ ഹാരിഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആരിഫ് തണലോട്ട് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."