HOME
DETAILS
MAL
വ്യാജ കുറിപ്പടികളില്‍ മരുന്നുകള്‍ നല്‍കരുതെന്ന് നിര്‍ദേശം
backup
December 12 2019 | 04:12 AM
തിരുവനന്തപുരം: വ്യാജ മരുന്നു കുറിപ്പടികള്ക്കെതിരേ ചില്ലറ മരുന്നുവ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയിലുള്ള കുറിപ്പടികളില്‍ മരുന്നുകള്‍ വില്‍ക്കരുതെന്നും ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.
ആവശ്യമെങ്കില്‍ കുറിപ്പടികള്‍ വാസ്തവമാണോയെന്ന് ഡോക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണം.
ഇപ്രകാരം മരുന്നുകള്‍ വാങ്ങുന്ന വ്യക്തികളില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് മരുന്നു വ്യാപാരികള്‍ക്ക് മുന്‍കരുതലെന്ന നിലയില്‍ സൂക്ഷിക്കാം.
സംസ്ഥാനത്തെ ചില ആശുപത്രികളുടെയും ഡോക്ടര്‍മാരുടെയും പേരില്‍ വ്യാജ കുറിപ്പടികള്‍ തയാറാക്കി മാനസികാരോഗ്യ ചികിത്സയ്ക്കുള്ള മരുന്നുകള്‍ വാങ്ങി ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."