പേറ്റുനോവിനിടയിലും മറ്റൊരു പ്രസവമെടുത്ത് ഗൈനക്കോളജിസ്റ്റ്
വാഷിങ്ടണ്‍: പേറ്റുനോവിനിടയിലും തന്റെ ദൗത്യം ഡോ. അമാന്‍ഡ മറന്നില്ല. പ്രസവ വേദനയോടെ ലേബര്‍ റൂമിലെ ടേബിളില്‍ കിടക്കുമ്പോഴും തൊട്ടടുത്ത് പ്രസവവേദനയോടെ കരഞ്ഞ യുവതിയുടെ പ്രസവമെടുത്താണ് അവര്‍ ദൗത്യം നിറവേറ്റിയത്. അമേരിക്കയിലെ കെന്റുക്കിയില്‍ നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.
തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായാണ് ഗൈനക്കോളജി ഡോക്ടര്‍ കൂടിയായ അമാന്‍ഡ ആശുപത്രിയിലെത്തിയത്. പ്രസവ വേദന സഹിച്ച് ലേബര്‍ റൂമില്‍ കിടക്കുമ്പോഴാണ് തൊട്ടപ്പുറത്തുള്ള ലീ ഹാലിഡേ എന്ന യുവതിയുടെ കരിച്ചില്‍ കേട്ടത്.
ഇവരെ പരിചരിക്കേണ്ട ഡോക്ടര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണെന്നു കൂടി അറിഞ്ഞതോടെ തന്റെ വേദന കടിച്ചമര്‍ത്തി സമീപത്തെ സ്ത്രീയുടെ അരികിലേക്ക് അമാന്‍ഡ എത്തി. ഗര്‍ഭസ്ഥ ശിശു അപകടകമായ അവസ്ഥയിലായിരുന്നു. കുഞ്ഞിന്റെ പൊക്കിള്‍ കഴുത്തില്‍ ചുറ്റിയതിനാല്‍ അമാന്‍ഡ ആ സ്ത്രീയുടെ ശസ്ത്രക്രിയയിലും പങ്കെടുത്തു.
കുഞ്ഞും അമ്മയും സുഖമായിരിക്കുന്നുവെന്ന് അറിഞ്ഞതിന് ശേഷം ലേബര്‍ റൂമിലേക്ക് മടങ്ങിയ അമാന്‍ഡ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി. അമാന്‍ഡയും മകന്‍ ഹെലന്‍ഡയും സുഖമായിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിലിട്ട മറ്റൊരു ഡോകടറായ ഹല സാബ്രിയാണ് ഈ വിവരം പുറംലോകത്തെ അറിയിച്ചത്.
ഈ കുട്ടിയയെയും കൈയിലെടുത്തിരിക്കുന്ന സ്ത്രീ ഏതെങ്കിലും മോഡലാണെന്ന് കുരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പ്രസവിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ പ്രസവ വേദനയനുഭവപ്പെട്ട മറ്റൊരു സ്ത്രീയുടെ ജീവന്‍ രക്ഷിച്ച ധീരയാണിവള്‍ എന്നാണ് ഡോക്ടര്‍ അമാര്‍ഡയെ സംബന്ധിച്ച് ഡോക്ടര്‍ ഹലാ സെബ്രി സാമൂഹിക മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."