HOME
DETAILS
MAL
അമിത് ഷാ ജഡ്ജിയായില്ല; ദൈവത്തിനു നന്ദിയെന്ന് കപില്‍ സിബല്‍, ബില്‍ ഭരണഘടനാവിരുദ്ധമാണെന്നു കോടതിയില്‍ തെളിയുമെന്നും സിബല്‍
backup
December 12 2019 | 17:12 PM
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും വീണ്ടും കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എം.പിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍.
ബില്ലിനെതിരായ മുസ്ലിം ലീഗിന്റെ ഹരജി കോടതിയില്‍ സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം, ബില്ലിന്റെ സാധുത കോടതി തീരുമാനിക്കുമെന്നും വ്യക്തമാക്കി. ബില്‍ സാധുവാണെന്നാണ് ആഭ്യന്ത മന്ത്രി പറയുന്നതെങ്കില്‍, അദ്ദേഹം കോടതിയിലെ ഒരു ജഡ്ജിയാകാതിരുന്നതില് താന്‍ ദൈവത്തിനു നന്ദി പറയുന്നുവെന്നും കപില്‍ സിബല്‍ പരിഹസിച്ചു. ബില്‍ നിയമപരമാണെന്ന് അമിത് ഷാ പറഞ്ഞാല്‍ മാത്രം അതങ്ങനെയാകില്ല. ബില്‍ തീര്‍ത്തും ഭരണഘടനാവിരുദ്ധമാണെന്നും അതു കോടതിയില്‍ തെളിയുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."