HOME
DETAILS

ഭിന്നിപ്പിക്കരുത്, ഒരുമയാണ് വേണ്ടത്

  
backup
December 13, 2019 | 1:03 AM

todays-article-pinangode-aboobakkar-13-12-2019


ആര്‍.എസ്.എസ് പകയുടെ പ്രത്യയശാസ്ത്രമാണ്. തീവ്ര വലതുപക്ഷ വിചാരധാരയിലേക്ക് ദുര്‍ബല ഹിന്ദുത്വരെ അതു പാകപ്പെടുത്തിയെടുത്തിട്ടുണ്ട്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ മത ദുര്‍വ്യാഖ്യാനത്തിന്റെ മറവില്‍ വൈകാരിക വ്യതിയാനം പിടികൂടിയ ഒരുതരം ഭ്രാന്തമായ വൈരാഗ്യമാണ് ആര്‍.എസ്.എസിന്റെ മൂലധനം. ദേശീയ പൗരത്വ പട്ടികയില്‍നിന്ന് മുസ്‌ലിങ്ങളെ മാത്രം വേര്‍തിരിച്ചു കാണുന്ന അമിത്ഷായുടെ മനോവ്യവഹാരം ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം സമ്മാനിച്ച വിരോധം മാത്രമാണ്. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്ന് ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിക്ക്, ജൈന, ബുദ്ധ, പാഴ്‌സി മതവിഭാഗങ്ങള്‍ക്ക് എല്ലാം പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്തപ്പോള്‍ മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് മാത്രം നല്‍കില്ലെന്ന് വ്യവസ്ഥ ചെയ്യാന്‍ 100 ഡിഗ്രി വര്‍ഗീയതയുടെ പിന്‍ബലം വേണം.
കേരളത്തിലെ മുന്‍.ഡി.ജി.പി. സെന്‍കുമാര്‍ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം സമ്മാനിച്ച വര്‍ഗീയ വിഷബാധയേറ്റ വ്യക്തികൂടിയാണ്. അറബി ഭാഷക്ക് എതിരായി പോലും അദ്ദേഹം സംസാരിച്ചുകഴിഞ്ഞു. 450 മില്യണിലധികം വരുന്ന ജനതയുടെ ഭാഷ, മഹാവിജ്ഞാനീയങ്ങള്‍ സ്വാംശീകരിച്ച സമ്പന്ന ഭാഷ, ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഭാഷ, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെയുള്ള ലോക ഭാഷകള്‍ നിരവധി പദങ്ങള്‍ അറബിയില്‍നിന്ന് കടം കൊണ്ട ഭാഷ, നിരവധി രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷയായ അറബി ഭാഷയെ, മുസ്‌ലിം ജനവിഭാഗമാണ് ഭൂരിപക്ഷം ആ ഭാഷ ഉപയോഗിക്കുന്നത് എന്നതുകൊണ്ടും വേദഗ്രന്ഥമായ വിശുദ്ധഖുര്‍ആന്‍ അറബി ഭാഷയില്‍ ആയതുകൊണ്ടും സെന്‍കുമാര്‍ എന്ന കേരളീയന്‍ ശത്രുതാപരമായ സമീപനമാണ് അറബി ഭാഷയോട് കാണിച്ചത്. ക്ഷേത്രങ്ങളില്‍ ജോലി കിട്ടാനും ഇനി അറബിഭാഷ പഠിക്കേണ്ടിവരും എന്ന വര്‍ഗീയ വിഷം പുരട്ടിയ സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആര്‍.എസ്.എസ് വളര്‍ത്തിക്കൊണ്ടുവന്ന വൈരാഗ്യത്തിന്റെ വസ്തുനിഷ്ഠ ഉദാഹരണമാണ്.
അരക്കോടിയോളം വരുന്ന ഇന്ത്യക്കാര്‍ ഉപജീവനം തേടി ജോലിയിലും വ്യവസായത്തിലും വ്യാപാരത്തിലും ഏര്‍പ്പെടുന്നത് മധ്യപൗരസ്ത്യ നാടുകളിലാണ്. വിശേഷിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളില്‍. ലോകപ്രശസ്ത എണ്ണശുദ്ധീകരണ ശാലയായ സഊദിയുടെ അരാംകോയുമായി ഈയിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടമ്പടിയില്‍ ഒപ്പുവച്ചത്. കര്‍ണാടക സംസ്ഥാനത്ത് ഒരു എണ്ണ ശുചീകരണ ശാല സ്ഥാപിക്കുകയാണ്. ഇന്ത്യക്ക് ആവശ്യമായ എണ്ണ ധമനികള്‍ അറബ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നാണ് ഒഴുകുന്നത്. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയും, മൂലധന നിക്ഷേപകരും അറബ് ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍ തന്നെ. കോഴിക്കോട് നഗരത്തിലെ മാന്‍ഹോളില്‍ കുടുങ്ങിപ്പോയ ഇതരസംസ്ഥാനക്കാരെ രക്ഷപ്പെടുത്താന്‍ ഇറങ്ങി ജീവന്‍ നഷ്ടപ്പെട്ട ഒരു രക്തസാക്ഷി മുസ്‌ലിം പേര് വഹിക്കുന്നതുകൊണ്ട് മാത്രം വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കമന്റ് വര്‍ഗീയ വിഷബാധയുടെ കാഠിന്യം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പേരും ഭാഷയും ഉന്മൂലന സിദ്ധാന്തത്തിന്റെ ഉപകരണമാക്കുകയാണ് വര്‍ഗീയ-ഉഗ്ര വാദികള്‍.
മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയാണെന്ന് ഹേമന്ത് കര്‍ക്കറെ (അന്വേഷണ ഉദ്യോഗസ്ഥന്‍) കണ്ടെത്തിയ പ്രജ്ഞാസിങ് ടാക്കൂര്‍ ഭാരതത്തിന്റെ ജനാധിപത്യ ശ്രീകോവിലില്‍ കയറിനിന്നു നാഥുറാം വിനായക് ഗോഡ്‌സെ ദേശസ്‌നേഹിയാണെന്ന് പ്രസംഗിച്ചത് നിര്‍ബന്ധിതാവസ്ഥയില്‍ തിരുത്തിയെങ്കിലും ഇത്തരക്കാരുടെ മനസ്സിന്റെ അകത്തളം എത്രമാത്രം കറുത്തുപോയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഗാന്ധി വധഗൂഢാലോചനയില്‍ പ്രതിചേര്‍ക്കപ്പെട്ട സവര്‍ക്കര്‍ക്ക് ഭാരതരത്‌നം നല്‍കാനുള്ള നീക്കത്തിലാണ് ആര്‍.എസ്.എസ് ഭരണകൂടം. തീവ്രവലതുപക്ഷ ഉഗ്രവാദികളുടെ കൈകളിലാണ് നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ ഭരണചക്രം.
അന്താരാഷ്ട്ര സമൂഹത്തിന്റെ മുമ്പില്‍ ഇന്ത്യയുടെ സല്‍പേരും യശസ്സും ആര്‍.എസ്.എസ് ഭരണകൂടം അടിക്കടി തകര്‍ക്കുകയാണ്. മതന്യൂനപക്ഷങ്ങളും ദലിത് പിന്നോക്ക വിഭാഗങ്ങളും ഭീതിയുടെ നിഴലില്‍ കഴിയുന്നു. അവരുടെ പൗരത്വം പോലും സംശയത്തിന്റെ നിഴലിലാണ്. കോടതികള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാകുന്നു. ബാബരി മസ്ജിദ് സംബന്ധിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഫുള്‍ ഭരണഘടനാ ബെഞ്ച് വിധി വിചിത്ര വിധിയാണെന്ന് പറയേണ്ടിവന്നത് ജുഡീഷ്യറിയിലുള്ള വിശ്വാസം ആളുകള്‍ക്ക് നഷ്ടമായതുകൊണ്ടാണ്. വിശ്വാസം തെളിവ് മെറ്റീരിയല്‍സായി സ്വീകരിക്കുന്ന അവിശ്വസനീയതയും കോടതിവിധിയില്‍ പ്രകടമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  3 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  3 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  3 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  3 days ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  3 days ago
No Image

കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഭീഷണി; യാത്രക്കാരിലൊരാള്‍ ചാവേറെന്നും പൊട്ടിത്തെറിക്കുമെന്നും -എമര്‍ജന്‍സി ലാന്‍ഡിങ്

National
  •  3 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  3 days ago
No Image

വിവാഹത്തിന് വിസമ്മതിച്ച യുവതിയെ ബലാത്സംഗം ചെയ്തു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു;ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

National
  •  3 days ago
No Image

അതിക്രമങ്ങളിൽ പതറരുത്, സ്ത്രീകളുടെ മിത്രമാകാൻ മിത്രയുണ്ട്; തുണയായയത് 5.66 ലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും

Kerala
  •  3 days ago