വാട്സാപിനെ എതിരിടാന്‍ മെസേജിങ് ആപ്പുമായി പേടിഎം
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎം സോഷ്യല്‍ മെസേജിങ് ആപ്പിലേക്കും നോട്ടംവെക്കുന്നു. വാട്സാപ്പിനെ എതിരിടാന്‍ സോഷ്യല്‍ മെസേജിങ് ആപ് രംഗത്തിറക്കാന്‍ ആലോചനയുള്ളതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
നിലവില്‍ വിമാന ടിക്കറ്റ് മുതല്‍ പച്ചക്കറി വാങ്ങാന്‍ വരെ ആളുകള്‍ പേടിഎം ഉപയോഗിക്കുന്നുണ്ട്. നോട്ട് നിരോധനത്തിനു ശേഷം ഡിജിറ്റല്‍ പേമെന്റുകള്‍ വര്‍ധിച്ചതോടെയാണ് പേടിഎം ഇന്ത്യയില്‍ തിവേഗം വളര്‍ന്നത്. 225 മില്യണ്‍ ഉപഭോക്താക്കള്‍ നിലവില്‍ പേടിഎമ്മിനുണ്ട്.
ഇതെല്ലാമാണ് ഇവരെ സോഷ്യല്‍ മീഡിയ രംഗത്തേക്കും കണ്ണുവെക്കാന്‍ ഇടയാക്കുന്നത്. ഈ മാസാവസാനത്തോടെ ആപ്പ് പുറത്തിറക്കുമെന്നാണ് കരുതുന്നത്. ഫേസ്ബുക്കിനും വാട്സാപ്പിനും പകരമായി ഒരു ആപ്പ് എന്നതാണ് പേടിഎമ്മിന്റെ ഉദ്ദേശം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."