റെയ്പ് ഇന്‍ ഇന്ത്യ വിവാദം പൗരത്വ ബില്‍ പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മോദി-അമിത് ഷാ തന്ത്രം; മാപ്പു പറയില്ല- തുറന്നടിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൗരത്വ ബില്‍ ഭേദഗതി പ്രതിഷേധങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും തന്ത്രമാണ് റെയ്പ് ഇന്‍ ഇന്ത്യ വിവാദമെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘര്‍ഷാവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് മോദി- ഷാ കൂട്ടുകെട്ടിന്റെ താല്‍പര്യമെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരെ കണ്ട ശേഷം ഈ കാര്യങ്ങളില്‍ മോദി മാപ്പു പറയണമെന്നാവശ്യപ്പെട്ട ഒര ട്വിറ്റര്‍ സന്ദേശവുമിട്ടിട്ടുണ്ട്.
മോദി നിര്‍ബന്ധമായും മാപ്പു പറയേണ്ട മൂന്നു കാര്യങ്ങളാണ് അദ്ദേഹം തന്റെ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നത്. ഒന്നാമത്തെ കാര്യം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കത്തിക്കുന്നതിന്. രണ്ടാമതായി ഇന്ത്യന്‍ സാമ്പത്തി വ്യവസ്ഥ നശിപ്പിച്ചതിന്. മൂന്നമതായി ഡല്‍ഹിയെ റേപ് കാപിറ്റല്‍(ബലാത്സംഗ തലസ്ഥാനം) എന്ന് വിശേഷിപ്പിച്ചതിന്.
നേരത്തെ ഡല്‍ഹിയെ റേപ് കാപിറ്റല്‍(ബലാത്സംഗ തലസ്ഥാനം) എന്ന് വിശേഷിപ്പിക്കുന്നതിന്റെ വീഡിയോവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ റെയ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിനെതിരെ ഇരു സഭകളിലും ഭരണപക്ഷ എം.പിമാര്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
Modi should apologise.
— Rahul Gandhi (@RahulGandhi) December 13, 2019
1. For burning the North East.
2. For destroying India’s economy.
3. For this speech, a clip of which I'm attaching. pic.twitter.com/KgPU8dpmrE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."