HOME
DETAILS

വൈദ്യുതി ബോര്‍ഡിന്റെ പദ്ധതി ലോകബാങ്ക് തള്ളി

  
backup
December 09 2018 | 19:12 PM

kseb654845

 

ബാസിത് ഹസന്‍#


തൊടുപുഴ: ഡാം സുരക്ഷയുടെ ഭാഗമായി വൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച 136 കോടി രൂപയുടെ പദ്ധതി ലോക ബാങ്ക് തള്ളി. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയാണ് മാനദണ്ഡത്തിന് വിരുദ്ധമാണെന്ന കാരണത്താല്‍ ലോക ബാങ്ക് തള്ളിയത്.
ലോക ബാങ്ക് പദ്ധതിയായ ഡ്രിപ്പില്‍ (ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ട്) ഉള്‍പ്പെടുത്തി ഇടുക്കിയടക്കം 18 അണക്കെട്ടുകളില്‍ 179 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കാനായിരുന്നു കെ.എസ്.ഇ.ബിയുടെ പദ്ധതി. ഇതിനായി ടെണ്ടര്‍ ക്ഷണിച്ച് നടപടിക്രമങ്ങള്‍ മുന്‍പോട്ടു പോയിരുന്നു.
ഇ.എം.ഡി എക്‌സംഷനുമായി ബന്ധപ്പെട്ടാണ് പ്രശ്‌നമുണ്ടായതെന്നും മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി പദ്ധതി റീടെണ്ടര്‍ ചെയ്യാനുള്ള ശ്രമത്തിലാണെന്നും ഡ്രിപ്പ് ആന്‍ഡ് ഡാം സേഫ്റ്റി ചീഫ് എന്‍ജിനീയര്‍ ബിബിന്‍ ജോസഫ് സുപ്രഭാതത്തോട് പറഞ്ഞു.
അണക്കെട്ടുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാന്‍ 2017 മെയ് 29നാണ് കെ.എസ്.ഇ.ബി ടെണ്ടര്‍ ക്ഷണിച്ചത്. കാമറകളുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രീ ബിഡ് വേളയില്‍ തന്നെ ഗുരുതര ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
ഒരു കമ്പനിക്കുവേണ്ടി മാത്രം ഉണ്ടാക്കിയ മാനദണ്ഡമാണെന്നും ഇതില്‍ വന്‍ അഴിമതിയുണ്ടെന്നുമായിരുന്നു ആരോപണം. ഇതുസംബന്ധിച്ച് ടെണ്ടറില്‍ പങ്കെടുത്ത തിരുവനന്തപുരം ആസ്ഥാനമായുള്ള യുനൈറ്റഡ് ടെലിക്കോം ലിമിറ്റഡ് എന്ന സ്ഥാപനം ചീഫ് എന്‍ജിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു.
നിലവില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് സി.സി.ടി.വി കാമറകള്‍. സംസ്ഥാനത്തെ കെ.എസ്.ഇ.ബി അണക്കെട്ടുകളില്‍ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത് വന മേഖലകളിലോ ഒറ്റപ്പെട്ട പ്രദേശങ്ങളിലോ ആണ്. രാജ്യത്തെ അണക്കെട്ടുകള്‍ക്കുനേരെ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. രാജ്യത്ത് സുരക്ഷാഭീഷണിയുള്ള ആറ് കേന്ദ്രങ്ങളില്‍ ഒന്ന് ഇടുക്കി അണക്കെട്ടാണെന്നും റിപ്പോര്‍ട്ടുണ്ട്.
പുതിയ സാഹചര്യത്തില്‍ സി.സി.ടി.വി കാമറകള്‍ സ്വന്തം നിലയില്‍ സ്ഥാപിക്കാന്‍ കഴിയുമോയെന്നത് സംബന്ധിച്ചും കെ.എസ്.ഇ.ബി പരിശോധിക്കുന്നുണ്ട്. എന്നാല്‍ കെ.എസ്.ഇ.ബി ജനറേഷന്‍ വിഭാഗം പവര്‍ ഹൗസുകളില്‍ സ്വന്തം നിലയില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നുണ്ട്.
ലോവര്‍ പെരിയാര്‍ പവര്‍ ഹൗസില്‍ കാമറകള്‍ സ്ഥാപിക്കാന്‍ 28.41 ലക്ഷം രൂപയുടെ ടെണ്ടര്‍ കോതമംഗലം ജനറേഷന്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കഴിഞ്ഞ ദിവസം ക്ഷണിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago