HOME
DETAILS

വിദേശത്തുനിള്ള ഉംറ തീർഥാടകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

  
backup
December 13 2019 | 10:12 AM

saudi-insurance-compulsory-for-umra-pilgrimizers

ജിദ്ദ: ഇന്ത്യ അടക്കമുള്ള വിദേശങ്ങളിൽ നിന്ന് എത്തുന്ന ഉംറ തീർഥാടകർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. ഇതു സംബന്ധിച്ചുള്ള കരാറിൽ ഹജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനും തആവുനിയ ഇൻഷുറൻസ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ സുലൈമാൻ അൽഹുമൈദും ഒപ്പുവെച്ചത്. സഊദിയിൽ എത്തുന്നതു മുതൽ രാജ്യം വിടുന്നതു വരെയുള്ള കാലത്ത് ഉംറ തീർഥാടകർക്ക് അടിയന്തിര ആരോഗ്യ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തആവുനിയ ഇൻഷുറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഉംറ വിസയെ ആരോഗ്യ ഇൻഷുറൻസുമായി ബന്ധിപ്പിച്ചാണ് തീർഥാടകർക്ക് ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. തീർഥാടകർ സഊദിയിൽ പ്രവേശിക്കുന്ന നിമിഷം മുതൽ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രാബല്യത്തിൽവരും. വിവിധ ഭാഷകളിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഏകീകൃത കോൾസെന്ററും സമഗ്ര സേവന കേന്ദ്രങ്ങളും വഴി ഉപയോക്താക്കൾക്ക് ആവശ്യമായ പിന്തുണയും സഹായവും പദ്ധതി ലഭ്യമാക്കും. തീർഥാടകരുമായും വികലാംഗരുമായും ആശയ വിനിമയം എളുപ്പമാക്കുന്നതിനും അന്വേഷണങ്ങൾക്ക് മറുപടികൾ നൽകുന്നതിനും പരാതികൾ സ്വീകരിച്ച് പരിഹരിക്കുന്നതിനും ഇൻഷുറൻസുമായി ബന്ധപ്പെട്ട അവബോധം ഉയർത്തുന്നതിനും പരിശീലനം സിദ്ധിച്ച ഫീൽഡ് സംഘങ്ങളെയും നിയോഗിക്കും. തീർഥാടന യാത്രക്കിടെയുണ്ടാകുന്ന അടിയന്തിര ആരോഗ്യ പ്രശ്‌നങ്ങൾക്കെല്ലാം അതിവേഗ ചികിത്സയും പരിചരണങ്ങളും ഏറ്റവും മികച്ച സേവനങ്ങളും ഉറപ്പുവരുത്തുന്നതിന് ഇൻഷുറൻസ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പോളിസി പ്രകാരം പരമാവധി ഒരു ലക്ഷം റിയാൽ വരെയുള്ള ചികിത്സാ കവറേജാണ് ഉംറ തീർഥാടകർക്ക് ലഭിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും ചെയ്യില്ല; മോദിയുമായി കൂടിക്കാഴ്ച നടത്തി മുയിസു

latest
  •  2 months ago
No Image

ഉമര്‍ഖാലിദിന്റേയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി 

National
  •  2 months ago
No Image

ലൈംഗിക അതിക്രമ കേസ്; 15ന് ജയസൂര്യയെ ചോദ്യം ചെയ്യും

Kerala
  •  2 months ago
No Image

നിയമസഭയില്‍ പ്രതിപക്ഷത്തിന് സെന്‍സറിങ്; വി.ഡി സതീശന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവി കട്ട് ചെയ്തു

Kerala
  •  2 months ago
No Image

അടിയന്തര പ്രമേയമില്ല; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kerala
  •  2 months ago
No Image

'ഞാന്‍ എല്ലാം ദിവസവും പ്രാര്‍ഥിക്കുന്നത് അങ്ങയെ പോലെ അഴിമതിക്കാരനായി മാറരുതെന്നാണ്' മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി

Kerala
  •  2 months ago
No Image

ഗസ്സ: ലോകം ലൈവായി കണ്ടുകൊണ്ടിരിക്കുന്ന വംശഹത്യ

International
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ചോദ്യം ചെയ്യലിന് ഹാജരായി, കമ്മീഷണര്‍ ഓഫീസില്‍ നിന്ന് കണ്‍ട്രോള്‍ റൂമിലേക്ക് അയച്ചു

Kerala
  •  2 months ago
No Image

തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി; ജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ വാട്‌സ് ആപ്പ് നമ്പര്‍ സജ്ജമാക്കുമെന്ന്  മന്ത്രി എം ബി രാജേഷ്

Kerala
  •  2 months ago
No Image

വാക്‌പോര്, പ്രതിഷേധം. ബഹിഷ്‌ക്കരണം, ബഹളമയമായി സഭ; പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

Kerala
  •  2 months ago