വിലാസക്കാരന് പാര്‍സല്‍ ലഭിച്ചില്ല; കൊറിയര്‍ കമ്പനി 25,000 രൂപ നഷ്ടപരിഹാരം നല്‍കണം
തിരൂരങ്ങാടി: പാഴ്സല്‍ വിലാസക്കാരന് എത്തിച്ചുകൊടുത്തില്ല. സ്വകാര്യ കൊറിയര്‍ കമ്പനിക്കെതിരേ നഷ്ടപരിഹാരത്തിന് വിധി. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചിനക്കലിലെ പ്രൊഫഷണല്‍ കൊറിയര്‍ ഫ്രാഞ്ചൈസിക്കെതിരേയാണ് മലപ്പുറം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം 25000 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ചത്.
ചേളാരി സ്വദേശി കോലാക്കല്‍ മൂസക്കോയ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയുടെ സഹായത്തോടെ അഡ്വ. എം.സി അനീഷ് മുഖേന നല്കിയ പരാതിയിലാണ് വിധി. പരാതിക്കാരന് വീട്ടിലെ വിലാസത്തില്‍ ചെന്നൈയില്‍ നിന്ന് അയച്ച പാര്‍സര്‍, വീട്ടിലെത്തിക്കുന്നതിന് പകരം ഫ്രാന്‍ഞ്ചൈസി ഓഫിസിലെത്തി കൈപ്പറ്റണമെന്ന് ആവശ്യപ്പെടുകയും അതിനു തയാറാകാതായപ്പോള് പാര്‍സല്‍ മടക്കി അയച്ചെന്നും കാണിച്ചാണ് പരാതി നല്‍കിയത്.
നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവിലേക്കായി 10000 രൂപയുമുള്‍പ്പെടെ 25000 രൂപ നല്‍കാനാണ് വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."