സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ജനു. ഒന്നുമുതല്‍
കോഴിക്കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ പബ്ലിക് ലൈബ്രറി ആന്‍ഡ് റിസേര്‍ച്ച് സെന്റര്‍ ജനുവരി ഒന്നുമുതല്‍ മാനാഞ്ചിറയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പൂര്‍ണമായും ഡിജിറ്റലൈസേഷന് നടത്തിയ സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, റഫറന്‍സ്, ബാല സാഹിത്യം എന്നീ വിഭാഗത്തിലായി ഒരു ലക്ഷത്തോളം പുസ്തകങ്ങളുണ്ട്. രാവിലെ ഒന്‍പതു മുതല്‍ ഏഴുവരെ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍ കോഴിക്കോട് പബ്ലിക് ലൈബ്രറിയിലെയും ജില്ലാ സെന്‍ട്രല്‍ ലൈബ്രറിയിലെയും അംഗങ്ങള്‍ക്ക് പുതിയ നിയമാവലിയനുസരിച്ച് അംഗത്വം പുതുക്കാന്‍ അവസരമുണ്ടാകും. പുതിയ അപേക്ഷാ ഫോറം ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. കൂടാതെ അംഗത്വ കാര്‍ഡ് പുതുക്കുകയും വേണം.
ജീവകാല അംഗത്വം, സാധാരണ അംഗത്വം, വിദ്യാര്‍ഥി അംഗത്വം, താല്‍ക്കാലിക അംഗത്വം എന്നിങ്ങനെ നാലു വിഭാഗത്തിലായാണ് മെംബര്‍ഷിപ്പ് നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."