സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട് റൂം പദ്ധതി ഈ വര്‍ഷം: എം.എല്‍.എ
ചെറുതോണി: പൊതുവിദ്യാഭ്യാസം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി ഭൗതീക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും ഗവ.സ്‌കൂളുകളില്‍ സ്മാര്‍ട് ക്ലാസ് റൂമുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി ഈ വര്‍ഷം നടപ്പിലാക്കുമെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ. നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളിന്റെ അഡീഷണല്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ.
സ്‌കൂളിന്റെ അഡീഷണല്‍ ബ്ലോക്കിന് ഒരു നില കൂടി നിര്‍മിക്കുന്നതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ കൂടി അനുവദിച്ചു. ഗവണ്‍മെന്റ് സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനായതിലൂടെ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി മാതാപിതാക്കള്‍ ഗവണ്‍മെന്റ് -എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികളെ അയക്കാന്‍ തയാറായത് പൊതുവിദ്യാഭ്യാസത്തിന്റെ മുഖച്ഛായയിലുണ്ടായ മാറ്റമാണ്. സ്വകാര്യ സ്‌കൂളുകളോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലും ഏര്‍പ്പെടുത്തുന്നതിനുള്ള ശ്രമമാണ് നടന്നു വരുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി ത്രിതല പഞ്ചായത്ത് കൂടുതല്‍ പദ്ധതി വിഹിതം മാറ്റി വെക്കണമെന്നും ജനപ്രതിനിധികളോടും സ്‌കൂള്‍ അധികൃതരോടുമൊപ്പം സ്‌കൂളിന്റെ അഭിവൃദ്ധിയെ കാംക്ഷിക്കുന്ന സംഘടനകളും പൂര്‍വവിദ്യാര്‍ഥികളും പൊതുജനങ്ങളും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാസൗകര്യം ഒരുക്കുന്നതിനായി നിയോജക മണ്ഡലത്തിലെ എല്ലാ ഗവ- ഹയര്‍സെക്കന്‍ഡറി- ഹൈസ്‌കൂളുകളില്‍ സ്‌കൂള്‍ ബസ് വാങ്ങുന്നതിന് എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഷീബാ ജയന്‍ അദ്ധ്യക്ഷതയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത് പൊതുസമ്മേളനം ഉദ്ഘാടനവും നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ. ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവന്‍ തേനിയ്ക്കാക്കുടിയില്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ ജോസ് ഊരക്കാട്ടില്‍, രാജി ചന്ദ്രന്‍, പഞ്ചായത്തംഗങ്ങളായ രാജശ്വരി രാജന്‍, ബിന്ദു അഭയന്‍, സന്തോഷ്‌കുമാര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് റെയ്‌സി ജോര്‍ജ്ജ്, പി.ടി.എ പ്രസിഡന്റ് യു.ആര്‍ പ്രതാപ്, പി.കെ മോഹന്‍ദാസ്, സിബി പേന്താനം, മനോഹര്‍ ജോസഫ്, ഷാജി കണ്ടച്ചാലില്‍, അജൂബ് കെ.എസ്, റോബര്‍ട്ട് മനയ്ക്കല്‍, നവാസ് പി.എ, അജു റോബര്‍ട്ട്, റിന്‍സി പി. ജെയിംസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."