വനിതാ മതില്‍: ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരേ സര്‍വിസ് സംഘടനകളുടെ പ്രതിഷേധ ജ്വാല
കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ വനിതാ മതിലില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവിനെതിരേ സര്‍വിസ് സംഘടനകളുടെ പ്രതിഷേധ ജ്വാല. ചീഫ് സെക്രട്ടറിയെ സമ്മര്‍ദത്തിലാക്കി സര്‍ക്കാര്‍ സൃഷ്ടിച്ച ഉത്തരവ് ചട്ടലംഘനമാണെന്നിരിക്കേ അതു ജീവനക്കാരുടെ മേലില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്ന് സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. സി.പി.എമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫാസിസ്റ്റ് മനോഭാവത്തിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് വനിതാ മതില്‍. സി.പി.എം ഒറ്റയ്ക്കു നടത്തിയാല്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഈ സമരം സര്‍ക്കാര്‍ ജീവനക്കാരുടെ മേലില്‍ കെട്ടിവയ്ക്കുന്നതെന്ന് കിഡ്‌സണ്‍ കോര്‍ണറില്‍ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ അവസാനത്തെ മതിലാകുമിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ. പ്രദീപന്‍ അധ്യക്ഷനായി. അഡ്വ. പി. ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും കിഡ്‌സണ്‍ കോര്‍ണറില്‍ സമരം നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് പറക്കാട്ട് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. എം. ശ്യാം കുമാര്‍, പി. അശോക് കുമാര്‍, പി.കെ അരവിന്ദന്‍, ഷാജു കൃഷ്ണന്‍, കെ. നന്ദകുമാര്‍, ടി.കെ പ്രവീണ്‍, സജീവന്‍ കുഞ്ഞോത്ത്, ടി. ആബിദ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."