അഴിമതിയാരോപണം ഉന്നയിച്ച മുസ്ലിംലീഗ് നേതാവിനെതിരേ ഭീഷണിയുമായി സി.പി.എം
തുവ്വൂര്‍: ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ റോഡ് നിര്‍മാണവും കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ച ലീഗ് വാര്‍ഡ് പ്രസിഡന്റിനെ സി.പി.എം ഭീഷണിപ്പെടുത്തിയതായി പരാതി. പൊടുവണ്ണി സ്വദേശി മഠത്തില്‍ അലവിയാണ് സി.പി.എം നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
ജില്ലാ സഹകരണ ബാങ്കിന്റെ തുവ്വൂര്‍ ശാഖയില്‍ നിന്നും ഭീമമായ സംഖ്യ ലോണടുത്ത മുസ്ലിംലീഗ് എട്ടാം വാര്‍ഡ് പ്രസിഡന്റ് മഠത്തില്‍ അലവിക്കെതിരെ ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ക്ക് ഒരുങ്ങിയിരുന്നു. എന്നാല്‍ മാനസിക വൈകല്യമുള്ള മക്കളുടെ ചികില്‍സയ്ക്ക് വേണ്ടിയെടുത്ത ലോണിന് മേലുള്ള ജപ്തി നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈകോടതി ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജപ്തി നടപടി ഒഴിവാക്കാന്‍ സി.പി.എം നേതൃത്വം സഹായിക്കാം എന്ന് പറഞ്ഞ് അലവിയെ കഴിഞ്ഞ ദിവസം തുവ്വൂരിലെ ഒരു സ്ഥാപനത്തിലേക്ക് വിളിച്ചു വരുത്തിയത്. ജപ്തി നടപടി ഒഴിവാക്കുന്നതിനുള്ള എല്ലാ സഹായങ്ങളും സി.പി.എമിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അതിന് പ്രത്യുപകാരമായി കിളിക്കോട് കുടിവെള്ള പദ്ധതിയും,പെടുവണ്ണി മുക്കട്ട റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നല്കിയ പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടന്നാണ് അലവി പറയുന്നത്.
അഴിമതി പുറത്തു കൊണ്ടു വരാന്‍ ശ്രമിച്ച തന്നെ ജപ്തിയുടെ പേരില്‍ ഭീഷണിപ്പെടുത്താനാണ് സി.പി.എം നേതൃത്വം ശ്രമിക്കുന്നതെന്നും അലവി പറഞ്ഞു. യു.ഡി.എഫ് തുവ്വൂര്‍ പഞ്ചായത്ത് കമ്മറ്റി പഞ്ചായത്തിനെതിരെയുള്ള അഴിമതിയാരോപണം ഏറ്റെടുത്തിരിക്കുകയാണ്. സി.പി.എമ്മിന്റെ ഭീഷണിക്കെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് മുസ്ലിം ലീഗ് പ്രതിനിധിയും ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ പി.എ മജീദ് പറഞ്ഞു.
പരാതി നല്കിയ വ്യക്തിയെ ഭീഷണിപ്പെടുത്തിയതിലൂടെ പഞ്ചായത്തിന് എതിരെയുള്ള അഴിമതി ആരോപണം വെറും ആരോപണം മാത്രമല്ലന്ന് തെളിഞ്ഞന്നും മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് കെ.കെ. സുരേന്ദ്രന് പറഞ്ഞു.സി.പി.എം നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."