HOME
DETAILS

വികസന പദ്ധതികള്‍ ജനോപകാരപ്രദമാകണം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

  
backup
December 11 2018 | 04:12 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b5%8b%e0%b4%aa%e0%b4%95%e0%b4%be%e0%b4%b0

മലപ്പുറം: വികസന പദ്ധതികള്‍ ജനോപകാരപ്രദമാക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായുള്ള ജില്ലാതല കോഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാനാവിഷ്‌കൃത വികസന പദ്ധതികളുടെ കാര്യക്ഷമമായ സംയോജനം നടക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. നിര്‍വഹണ തലത്തില്‍ നേരിടുന്ന തടസങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നുള്ള നിര്‍ദേശങ്ങളും പരിഹാരങ്ങളും തയാറാക്കി സമര്‍പ്പിക്കണം.
എങ്കില്‍ മാത്രമേ വികസന പദ്ധതികള്‍ കാര്യക്ഷമമമായി നടപ്പാക്കാന്‍ കഴിയുകയുള്ളൂ. ജില്ലയിലെ സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതികള്‍ 2019 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കണമെന്നും എല്ലാ വകുപ്പുകളുടെയും വികസനോന്മുഖമായ പ്രവര്‍ത്തികള്‍ സംയോജിപ്പിച്ച് മാതൃകപരമായ രീതിയില്‍ നടപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു. വാട്ടര്‍ അതോറിറ്റിയുടെ കണ്ണമംഗലം പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരിയോടു കൂടി പൂര്‍ത്തീകരിക്കണമെന്നും നിര്‍ദേശിച്ചു.
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയായി 76,000 കുടുംബങ്ങള്‍ക്കു തൊഴില്‍ നല്‍കാനായതായി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 11 കോടി രൂപ ഈയിനത്തില്‍ ചെലവഴിച്ചു. ശരാശരി തൊഴില്‍ദിനങ്ങള്‍ 42 ശതമാനമാണ്. പ്രതീക്ഷിത തൊഴില്‍ ദിനങ്ങളുടെ 85 ശതമാനമാണിത്. 4,923 പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 9,958 പ്രവൃത്തികള്‍ പുരോഗമിച്ചു വരുന്നു. ജില്ലയില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍ 200 ദിവസം തൊഴില്‍ നല്‍കുന്നതിനായി ലക്ഷ്യമിട്ടപ്പോള്‍ 3,218 കുടംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 1,498 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. 68,389 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു.
യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പി.എം.എ.വൈ, പി.എം.ജി.എസ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ഡബ്ല്യു.എസ്.പി, അന്നപൂര്‍ണ, എന്‍.എച്ച്.എം പദ്ധതികള്‍, ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ് ജ്യോതി യോജന, ദേശീയ ഗ്രാമീണ ലൈവ്‌ലിഹുഡ് മിഷന്‍, സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന എന്നിവയുടെ പുരോഗതി അവലോകനം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കമ്മിറ്റി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ചാക്കീരി അബ്ദുല്‍ ഹഖ്, കെ.സലീന ടീച്ചര്‍, പറമ്പന്‍ ലക്ഷ്മി, ആസ്യ ടീച്ചര്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ നാസര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ പ്രതിനിധി എന്‍. ഉബൈദുല്ല മാസ്റ്റര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയരക്ടര്‍ കെ.പ്രദീപന്‍, എന്‍.കെ ദേവകി, സലീം വടക്കന്‍, ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago