പഴയ മുണ്ടത്തിക്കോട് പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍
വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭയിലെ മുണ്ടത്തിക്കോട് സോണില്‍ കുടുംബശ്രീ രജിസ്‌ട്രേഷനെ ചൊല്ലി സംഘര്‍ഷം യു ഡി എഫ് പക്ഷത്തുള്ള കുടുംബശ്ര ചെയര്‍പേഴ്‌സണേയും, ഇടത് അനുകൂലികളായ ആറ് വനിതകളേയും ആറംഗ സംഘത്തില്‍ ഉണ്ടായിരുന്ന ഒന്നര വയസുള്ള കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കാലത്ത് മുതലാണ് മുണ്ടത്തിക്കോട് സോണ്‍ ഓഫീസില്‍ സംഘര്‍ഷാ വ സ്ഥ ഉടലെടുത്തത്. യാതൊരു മാനദണ്ഡങ്ങളും പാലിയ്ക്കാതെ കടലാസ് സംഘടനകളുമായി രജിസ്‌ട്രേഷന് എത്തിയ സി പി ഐ എം പ്രവര്‍ത്തകരോട് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമെ രജിസ്‌ട്രേഷന്‍ നടത്താന്‍ അനുവദിയ്ക്കൂ എന്ന് ചെയര്‍പേഴ്‌സണ്‍ അറിയിച്ചപ്പോള്‍ സി പി ഐ എം കൗണ്‍സിലര്‍മാരാ പി.എന്‍. ജയന്തന്‍, അഡ്വ. എന്‍.എസ്. മനോജ്, മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് പട്ടികജാതി വിഭാഗത്തില്‍ പെട്ട കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ധന്യ മുരളിയെ ആക്രമിയ്ക്കുകയും, ഓഫീസില്‍ പൂട്ടിയിടുകയും ചെയ്തതായി യുഡിഎഫ് ആരോപിയ്ക്കുന്നു.
ശാരീരിക അ വശത അനുഭവപ്പെട്ട യുവതിയെ ഡി സി സി ജനറല്‍ സെക്രട്ടറി കെ.അജിത്കുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ ജാതി പേര് വിളിച്ച് അധിക്ഷേധി പിച്ച കൗണ്‍സിലര്‍മാര്‍ മു ടി പിടിച്ച് വലിയ്ക്കുകയും, വയറ്റില്‍ ചവിട്ടുകയും ചെയ്തതായി നഗരസഭ പ്രതിപക്ഷനേതാവു കൂടിയായ അജിത് കുമാര്‍ കുറ്റപ്പെടുത്തി. വരുന്ന കുടുംബശ്രീ തിരഞ്ഞെടുപ്പില്‍ കുടുംബശ്രീ പിടിച്ചെടുക്കുകയാണ് സി പി ഐ എം ലക്ഷ്യമെന്നും ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്നും അജിത് കുമാര്‍ അറിയിച്ചു. ജനാധിപത്യ ധ്വംസനത്തിലും, ീവനിതകള്‍ക്ക് നേരെ നടക്കുന്ന കയ്യേറ്റത്തിലും പ്രതിഷേധി ച്ച് ഇന്ന് നഗരസഭയുടെ പഴയ മുണ്ടത്തിക്കോട് പഞ്ചായ ത്ത് അതിര്‍ത്തിയില്‍ യു ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന പാതയേയും, മെഡിക്കല്‍ കോളേജ് റോഡിനേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ തടയില്ലെന്നും യു ഡി എഫ് നേതാക്കള്‍ അറിയി ച്ചു.
അതേ സമയംകുടുംബശ്രീ രജിസ്‌ട്രേഷന്‍ അട്ടിമറിയ്ക്കാന്‍യു ഡി എഫിന്റെ നേതൃത്വത്തിലുള്ള നഗരസഭ കൗണ്‍സിലര്‍ മാര്‍ സോണല്‍ ഓഫീ സി.ല്‍ അക്രമം നടത്തുകയും അരാജകത്വം സൃഷ്ടിയ്ക്കുകയുമായിരുന്നുവെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് ആരോപിച്ചു. രജിസ്‌ട്രേഷന് എത്തിയവരെ ആക്രമിച്ച് ഓടിയ്ക്കുന്ന നിലപാടാണ് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ കൈകൊണ്ടത്. ഇതിനെ തുടര്‍ന്ന് നാല്‍പതാം ഡിവിഷന്‍ ഐക്യം, നാല്ലത്തിയൊന്നാം ഡിവിഷന്‍ പൂര്‍ണ്ണ ശ്രീ, മുപ്പത്തിയെട്ടാം ഡിവിഷന്‍ പൂര്‍ണ്ണ ശ്രീ, രാജീവം, ഭാഗ്യലക്ഷ്മി യൂണിറ്റുകളുടെ രജിസ്‌ട്രേഷന് എത്തിയ അശ്വതി സജിത്, മകന്‍ വിശ്വജിത്ത്, വര്‍ഷ സന്തോഷ്, സവിത വാസുദേവന്‍, ഷൈല സുബ്രഹ്മണ്യന്‍, സിനി സുനില്‍ കുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. യുവതികളേയും, പിഞ്ചു കുഞ്ഞിനേയും ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നും ശിവപ്രിയ സന്തോഷ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."