സുപ്രീം കോടതി പരാമര്‍ശങ്ങള്‍ കര്‍ണാടകയ്ക്കുള്ള അടി: മുസ്‌ലിം സംയുക്ത വേദി
തിരുവനന്തപുരം: മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് അബ്ദുന്നാസര്‍ മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചപ്പോള്‍ വന്‍ തുക കെട്ടിവയ്ക്കണമെന്ന ഉപാധിയുണ്ടാക്കി കോടതി വിധിയെ അട്ടിമറിക്കാനും യാത്ര തടസപ്പെടുത്താനും കുത്സിത ശ്രമം നടത്തിയ കര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ അവരുടെ ധിക്കാരത്തിനും ദാര്‍ഷ്ട്യത്തിനുമേറ്റ കനത്ത പ്രഹരമാണെന്ന് കേരള മുസ്‌ലിം സംയുക്ത വേദി സംസ്ഥാന സമിതി യോഗം അഭിപ്രായപ്പെട്ടു.
പരമോന്നത നീതി പീഠത്തിന്റെ നിര്‍ദേശങ്ങളെ പോലും കാറ്റില്‍പ്പറത്തി ജനാധിപത്യ മൂല്യങ്ങളെ പരസ്യമായി അവമതിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി മതേതര ഇന്ത്യക്ക് അങ്ങേയറ്റം അപമാനമാണ്. മഅ്ദനിക്ക് മതിയായ സുരക്ഷയൊരുക്കാന്‍ കേരളം തയാറാണെന്നറിയിച്ച് കര്‍ണാടക സര്‍ക്കാരിന് കത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും യോഗം അഭിനന്ദിച്ചു. സംസ്ഥാന പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, സയ്യിദ് പൂക്കോയ തങ്ങള്‍ ബാഖവി, മൗലവി നവാസ് മന്നാനി പനവൂര്‍, വി.എച്ച് അലിയാര്‍ മൗലവി, അബ്ദുല്‍ മജീദ് അമാനി, പാച്ചിറ സലാഹുദ്ദീന്‍, അഹമ്മദ് കബീര്‍ അമാനി, ജഅ്ഫറലി ദാരിമി പൊന്നാനി, സയ്യിദ് മുനീബ് മഖ്ദൂമി തിരൂര്‍, റഫീഖ് അഹമ്മദ് അല്‍ കാശിഫി, മൗലവി അബ്ദുറഹ്മാന്‍ അല്‍ഹാദി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."