HOME
DETAILS

വികസനം വഴിമുട്ടി ജില്ലാ ആയുര്‍വേദ ആശുപത്രി

  
backup
August 09 2016 | 03:08 AM

%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%82-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be


കൊച്ചി: ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെ വികസനം വഴിമുട്ടിയതായി ആശുപത്രി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയുര്‍വേദ ആശുപത്രി ജില്ലാ പഞ്ചായത്തിന്റെ കീഴിലാണെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. ഭാവി വികസനം അട്ടിമറിക്കുന്നവിധം ആശുപത്രി വളപ്പില്‍ പുതുതായി ജില്ലാ മെഡിക്കല്‍ ഓഫിസ് നിര്‍മിക്കാനൊരുങ്ങുകയാണെന്നും സമിതി ജനറല്‍ സെക്രട്ടറി പള്ളുരുത്തി സുബൈര്‍ പറഞ്ഞു.
കൊച്ചി മെട്രോയ്ക്കായി ഏഴ് സെന്റ് സ്ഥലം വിട്ടുനല്‍കിയെങ്കിലും നഷ്ടപരിഹാരത്തുക വാങ്ങിയെടുക്കാന്‍ കഴിഞ്ഞില്ല. മൂന്ന് ബ്ലോക്കും 400 കിടക്കകളും ചികിത്സയും ഒരുക്കുന്നതിനുള്ള പദ്ധതിയായിരുന്നു ആവിഷ്‌കരിച്ചത്. ആദ്യ ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടും മറ്റ് ബ്ലോക്കുകള്‍ ഉപേക്ഷിച്ചു. രോഗികള്‍ക്ക് നിലവിലെ ബ്ലോക്കിലെ മുകള്‍ നിലയിലേക്ക് കയറാന്‍ ലിഫ്റ്റില്ല. ഇതിന് ഫണ്ട് അനുവദിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. ഇക്കാര്യത്തിലും ജില്ലാ പഞ്ചായത്ത് അലംഭാവം കാണിക്കുകയാണ്.
50 കിടക്കകള്‍ മാത്രമുള്ള പരിമിതമായ സൗകര്യമാണിപ്പോഴുള്ളത്. 1.20 ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ആശുപത്രിക്ക് നേരത്തെ ഖാദി ഭവനായി 20 സെന്റ് നല്‍കി. ഇതിനിടെയാണ് ഡി.എം.ഒ ഓഫീസ് നിര്‍മിക്കാന്‍ നീക്കം നടക്കുന്നത്. നിലവിലെ മാസ്റ്റര്‍ പ്ലാനില്‍തന്നെ ജില്ലാ ആയൂര്‍വേദ ഓഫീസ് പ്രവര്‍ത്തിപ്പിക്കാനാവും വിധമാണ് തയ്യാറാക്കിയിട്ടുള്ളത്. വളപ്പിനുള്ളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതോടെ പുതിയ ബ്ലോക്ക് നിര്‍മാണം തടയപ്പെടും. ആശുപത്രി വികസനത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നല്‍കിയെന്നും സമിതി ഭാരവാഹികള്‍ പറഞ്ഞു. സമിതി പ്രസിഡന്റ് എ.കെ പുതുശേരി, വൈസ് പ്രസിഡന്റ് പി.കെ സിറിള്‍, സെക്രട്ടറി എം.ജി ഗിരീഷ്‌കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  29 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago