വ്രണവും രോഗവും: നെയ്യാറിലെ മാന്‍ പാര്‍ക്കില്‍ മാനുകള്‍ക്ക് ദുരിതം
കാട്ടാക്കട: നെയ്യാറിലെ മാന്‍ പാര്‍ക്കില്‍ മാനുകള്‍ക്ക് ദുരിതക്കാലം. വ്രണവം മൂലം അഞ്ചോളം മാനുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത് . ഇത് പഴുത്തു പുഴുവരിക്കുന്ന രൂപത്തിലാണ്. അതിനിടെ രോഗങ്ങളും മാനുകളെ വിടാതെ പിന്തുടരുന്നു.
അടുത്തിടെ രണ്ടു മാനുകള്‍ ഇവിടെ മരിച്ചിരുന്നു. എന്നാല്‍ അത് രോഗം ബാധിച്ചു എന്നത് മറച്ചു വയ്ക്കുകയും ചെയ്തു. കമ്പിവേലി കെട്ടി മറച്ചിരിക്കുന്ന മാന്‍പാര്‍ക്കില്‍ സഞ്ചാരികള്‍ക്ക് കയറാന്‍ അനുവാദമില്ല. പുറമേ നിന്ന് കാണണം. അടുത്തിടെ മാനുകള്‍ വേലിക്ക് സമീപം എത്തിയപ്പോഴാണ് വ്രണം ബാധിച്ച മാനുകളെ കണ്ടത്.
മാന്‍ പാര്‍ക്കില്‍ സമയത്തിന് വെറ്റിറിനറി ഡോക്ടര്‍മാര്‍ എത്താറില്ല. അഥവാ എത്തിയാല്‍ തന്നെ മാനുകളെ പരിശോധിക്കാറില്ല. എന്തെങ്കിലും വ്രണം വന്നാല്‍ വനം ജീവനക്കാര്‍ കിട്ടുന്ന മരുന്ന് പുരട്ടും. നെയ്യാറിലെ സിംഹ പാര്‍ക്കില്‍ വെറ്റിറിനറി ഡോക്ടാര്‍ എത്തുന്നത് പോലും കൃത്യമല്ല. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി 1994 ലാണ് നെയ്യാറില്‍ മാന്‍ പാര്‍ക്ക് തുടങ്ങുന്നത്. വനഭൂമിയില്‍ പ്രത്യേക സ്ഥം അളന്നു തിട്ടപ്പെടുത്തി കമ്പി വേലി സ്ഥാപിച്ച് തിരുവനന്തപുരം, തൃശൂര്‍ മ്യഗശാല എന്നിവിടങ്ങളില്‍ നിന്നും മാനുകളെ കൊണ്ടു വന്നാണ് സ്ഥാപിച്ചത്.സഞ്ചാരികളുടെ പ്രിയപ്പെട്ട സങ്കേതമായി മാറി നെയ്യാറിനോട് തൊട്ടുരുമ്മി കിടക്കുന്ന മാന്‍ പാര്‍ക്ക്. വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ഇവിടേയ്ക്ക് ബസ് സര്‍വിസും നടത്തിയിരുന്നു വനം വകുപ്പ്. അതിനിടെ മാനുകള്‍ പ്രസവിച്ച് എണ്ണം കൂടി. ഇതോടെ മാനുകളെ ഉള്‍കൊള്ളാന്‍ കഴിയാത്ത നിലയായി. അതിനിടെ സൂ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ നിയന്ത്രണങ്ങള്‍ പാര്‍ക്കിന് ഇടിത്തീയായി മാറി.
അതോറിറ്റിയുടെ ചട്ടങ്ങള്‍ക്ക് അനുസൃതമായി പാര്‍ക്ക് നവീകരിക്കേണ്ട നിലയിലായി വനം വകുപ്പിന്. എണ്ണം കുറയ്ക്കാന്‍ പൂര്‍ണ വന്ധ്യകരണം നടപ്പിലാക്കി വനം വകുപ്പ്. അതോടെ പ്രസവം നിന്നു. മാന്‍ പാര്‍ക്കിലേക്കുള്ള ഫണ്ട് വനം വകുപ്പ് കുറച്ചു. അതോടെ ഏതാണ്ട് നാശത്തിന്റെ വക്കിലായി മാറി. അറ്റകുറ്റ പണികള്‍ നടത്താതിനെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ടിന്റെ ഒരു തുരുത്തില്‍ സ്ഥാപിച്ച പാര്‍ക്കിന്റെ കമ്പിവേലി തകര്‍ന്നു. സമയത്തിന് ഭക്ഷണം കിട്ടാതെ മാനുകള്‍ ഗതികെട്ട നിലയിലുമായി. അതിനിടെ മാനുകള്‍ കമ്പിവേലി വഴി പുറത്തേയ്ക്ക് ചാടാന്‍ തുടങ്ങിയത്. തടവുചാടുന്ന മാനുകള്‍ വേട്ടക്കാര്‍ ഇരയാക്കും. അവര്‍ ഇറച്ചിയാക്കി വില്‍ക്കും. ചിലത് നെയ്യാര്‍ കാട്ടിലേക്ക് കയറും. ഒരിക്കലും തിരിച്ചുവരാത്ത പോക്കാണ് മാനുകള്‍ നടത്തുന്നത്. ഇതിനകത്ത് എത്ര മാനുകള്‍ ഉണ്ടെന്ന വിവരം വനം വകുപ്പിന് അറിയില്ല. പേരിന് മാത്രം നടത്തുന്ന പരിചരണവും കാവലും. സഞ്ചാരികള്‍ക്ക് വേണ്ടി ഏറെ കൊട്ടി ഘോഷിക്കലോടെ തുടങ്ങിയ മാന്‍ പാര്‍ക്ക് അടച്ചു പൂട്ടാവുന്ന വക്കില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."