പ്രകൃതിവിരുദ്ധ പീഡനക്കേസിലെ പ്രതി അറസ്റ്റില്‍
കൊല്ലം: പ്രകൃതി വിരുദ്ധ പീഡനകേസിലെ പ്രതി അറസ്റ്റിലായി. ശക്തികുളങ്ങര ഓംച്ചേരി മടം സുനാമി ഫ്‌ലാറ്റില്‍ താമസിക്കുന്ന 16 വയസുള്ള ആണ്‍കുട്ടിയെ കഴിഞ്ഞ നവംബര്‍ 30ന് വൈകീട്ടോടെ ഓംചേരിമടം ക്ഷേത്രത്തിന് സമീപം കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്.
ശക്തികുളങ്ങര കന്നിമേല്‍ച്ചേരി ജയന്തി കൊളനി ലതാ ഭവന്നത്തു താമസം ശിവങ്കുട്ടി മകന്‍ വിഷ്ണു(23) വിനെയാണ് ശക്തികുളങ്ങര എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ശക്തികുളങ്ങര ഹാര്‍ബിറിന് സമീപം വച്ച് അറസ്റ്റ് ചെയ്തത്. പ്രതി സംഭവത്തിന് ശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. ശക്തികുളങ്ങര എസ്.ഐയുടെ നേതൃത്ത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിവരവേയാണ് പ്രതി അറസ്റ്റിലായത്. പ്രതി മരുത്തടി വളവില്‍ തോലപ്പിലുള്ള ഫ്രാന്‍സനണ്‍ എന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ്സിലുള്‍പ്പെട്ട് ജാമ്യത്തില്‍ കഴിഞ്ഞുവരുകയാണ്. ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ശക്തികൂളങ്ങര എസ്.ഐ ആര്‍. രതീഷ്, അഡിഷണല്‍ എസ്.എ അനീഷ്, എഎസ്‌ഐ മാരായ റസ്സല്‍, ജയകുമാര്‍, ജയചന്ദ്രന്‍, റഹീം, പ്രസന്നന്‍, എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."