ഭരണസമിതിയുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തമാകുന്നു
മാള: മാള പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ഉപ്പ് വെള്ള ഭീഷണി തടയുന്നതിനായി താല്‍ക്കാലിക തടയണ നിര്‍മിക്കാത്ത ഭരണ സമിതിയുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. ഗ്രാമ പഞ്ചായത്തിലെ 14, 15, 16, 17 വാര്‍ഡുകളിലെ ഉപ്പുവെള്ള ഭീഷണി ഒഴിവാക്കാനായി കെട്ടാറുളള താല്‍ക്കാലിക തടയണകള്‍ ഇതുവരെ കെട്ടാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മെംബര്‍മാരും നാട്ടുകാരും ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിച്ചു.
മാള ,നെയ്തക്കുടി,പരനാട്ടുകുന്ന്, ചക്കാം കാട്, മാള തെക്കേ കട്ടപ്പാടം,വടക്കേ കട്ടപ്പാടം, മാളച്ചാല്‍ , പുഞ്ചപാടം, കാവനാട്, തുടങ്ങി പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷി ഉപ്പുവെള്ള ഭീഷണിയില്‍ അകപ്പെട്ടിരിക്കുകയാണ്. കുടിവെള്ള സ്രോതസുകളായ കിണറുകളില്‍ ഉപ്പ് രസം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കുടി വെള്ളത്തിനു വേണ്ടി ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ എത്രയും പെട്ടെന്ന് മാള ഗ്രാമപഞ്ചായത്തിലെ എട്ട് തടയണകള്‍ കെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
ഓരുവെള്ളം തടയാന്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തോട് മുഖം തിരിച്ച നിലപാടുകളാണ് പഞ്ചായത്തിന്റേത്. തടയണ നിര്‍മിക്കാന്‍ പദ്ധതി വിഹിതമായ 3,65, 000 രൂപ വകയിരുത്തിയിട്ടുണ്ടെന്നായിരുന്നു അധികൃതരുടെ മറുപടി.
രണ്ട് മാസത്തിലേറെയായി കോണ്‍ഗ്രസിന്റെ പ്രതിപക്ഷ മെംബര്‍മാര്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ ഉന്നയിച്ചിട്ടുള്ള ഈ വിഷയം നാളിതുവരെ നീട്ടികൊണ്ട് പോവുകയായിരുന്നു. ടെന്‍ഡര്‍ എടുക്കുന്നില്ലെന്ന മുട്ടു ന്യായമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നാളെ തന്നെ പ്രവൃത്തികള്‍ തുടങ്ങാമെന്ന ഉറപ്പിമേല്‍ വിശ്വാസമര്‍പ്പിച്ച് ഉപരോധം അവസാനിപ്പിച്ചു.
പഞ്ചായത്തിന്റെ വാഗ്ദാനം ഫലം കണ്ടില്ലെങ്കില്‍ മണ്ഡലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വലിയൊരു സമരവുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം ഭാരവാഹികള്‍ പറഞ്ഞു.
ഉപരോധ സമരത്തില്‍ പഞ്ചായത്ത് മെംബര്‍മാരായ വര്‍ഗീസ് വടക്കന്‍, നിതജോഷി, ജൂലിബെന്നി ,മുന്‍മെംബര്‍ ജോഷി കാഞ്ഞൂത്തറ, പ്രകാശന്‍ പരനാട്ടുകുന്ന്, ഷംസുദ്ദീന്‍ കുഞ്ഞുമാക്കച്ചാലില്‍, കുഞ്ഞുമുഹമ്മദ് കടവില്‍ പറമ്പില്‍, ആന്റണി പഴയാറ്റില്‍, സുഹൈല്‍ മാള, മനോഹരന്‍ പരനാട്ടുകുന്ന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."