മോദിയുടെ ജാതകത്തിലെ നിറം മങ്ങിത്തുടങ്ങി: ശങ്കരനാരായണന്‍
മണ്ണാര്‍ക്കാട്: മോദിയുടെ ജാതകത്തിലെ നിറം മങ്ങിതുടങ്ങിയെന്നും രാജ്യത്തുള്ള ഹൈന്ദവ മത വിശ്വാസികളെ അപമാനിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും മുന്‍ മഹാരാഷ്ട്ര ഗവര്‍ണറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. ശങ്കരനായാരായണന്‍ പ്രസ്താവിച്ചു. മുസ്്‌ലിം യൂത്ത് ലീഗ് യുവജനയാത്രക്ക് ചിറക്കല്‍പടിയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹിന്ദുമത വിശ്വാസികളെകുറിച്ച് ഇതര വിശ്വാസികളില്‍ സംശയം ജനിപ്പിക്കുന്ന മോദിയുടെ സമീപനം രാജ്യത്തെ മതേതരത്വത്തിന്റെ അടിക്കല്ലാണ് തകര്‍ക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം യു.ഡി.എഫിന്റെ ഉല്‍പ്പന്നമാണ്. താനും പി.കെ കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള എ. കെആന്റണി മന്ത്രി സഭയിലെ അംഗങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചാണ് അനുമതി വാങ്ങിയെടുത്തത്. ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതിന് എന്ത് ന്യായീകരണമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഗംഗാ നദിയിലെ പ്രവാഹം പോലെ ഒഴുകുന്ന യുവജനയാത്ര ഈ യുഗത്തിലെ വിസ്മയമാണ്. യു.ഡി.എഫ് കണ്‍വീനറായിരിക്കെ പല പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ടെന്നും അന്നെല്ലാം അവസാന വാക്ക് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."