HOME
DETAILS

പ്ലാസ്റ്റിക് വിമുക്തമാകാന്‍ ഒരുങ്ങി എലപ്പുള്ളി ഗ്രാമപഞ്ചായത്ത്

  
backup
December 11, 2018 | 6:20 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be-2

പാലക്കാട്: എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പുതിയ പദ്ധതി നടപ്പാക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഖരമാലിന്യ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പഞ്ചായത്ത് പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി പറഞ്ഞു.
പദ്ധതിയുടെ ആദ്യഘട്ടമായി 12 ലക്ഷം രൂപ ചെലവില്‍ ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള കെട്ടിടനിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. 1100 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂര്‍ത്തിയാവുന്ന പ്ലാന്റില്‍ പ്രധാനമായും രണ്ട് മെഷീനുകളാണ് സ്ഥാപിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം പൊടിക്കുന്ന മെഷീന് എട്ട് ലക്ഷവും ഇവ കട്ടകളാക്കി മാറ്റുന്നതിനുള്ള മെഷീന് 13 ലക്ഷവും കണക്കാക്കി എസ്റ്റിമേറ്റ് തയാറാക്കിക്കഴിഞ്ഞു. മാലിന്യ പ്ലാന്റില്‍ നിന്ന് പൊടിച്ച് ലഭിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റോഡ് നിര്‍മാണത്തിനായി ടാറില്‍ ചേര്‍ക്കാനും മറ്റുള്ളവ റീസൈക്ലിങിനുള്ള പ്ലാസ്റ്റിക് കേന്ദ്രങ്ങള്‍ക്ക് നല്‍കാനുമാണ് പഞ്ചായത്ത് പദ്ധതിയിട്ടിരിക്കുന്നത്.  പഞ്ചായത്ത് പരിധിയിലെ വീടുകളിലെ പ്ലാസ്റ്റിക് മാലിന്യശേഖരണത്തിന് ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം കുറിച്ചിരുന്നു. വിവിധതരം മാലിന്യങ്ങള്‍ വേര്‍തിരിച്ച് വൃത്തിയാക്കി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതെങ്ങനെയെന്ന് ഓരോ വീട്ടിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലും ശുചിത്വമിഷന് കീഴിലുള്ള രണ്ട് ശുചീകരണ തൊഴിലാളികള്‍ വീതം ദിവസവും വീടുകളിലെത്തി പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് വരുന്നു. 22 വാര്‍ഡുകളിലും ശുചിത്വ സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഓരോ വീടുകളില്‍ നിന്നും 20 രൂപ വീതം ഫീസായി ഈടാക്കുന്നുണ്ട്. 2019 മാര്‍ച്ചോടുകൂടി ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  7 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  7 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  7 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  7 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  7 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  7 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  7 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  7 days ago
No Image

റോഡ് അറ്റകുറ്റപ്പണി; ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന് ജൂലൈ 17 മുതൽ മൂന്ന് ദിവസത്തെ അവധി; സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചു

uae
  •  7 days ago
No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  7 days ago