ആലത്തൂര്‍ ടൗണില്‍ കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മൂന്നു മാസം
ആലത്തൂര്‍: ടൗണിലെ മെയിന്‍ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് മൂന്നു മാസത്തിലേറെ. കണ്ടിട്ടും കണ്ണടക്കുന്നു അധികൃതര്‍. എടാംപറമ്പ് തടയണയിലെ ജലം ഫില്‍ട്ടര്‍ ചെയ്യാതെയാണ് വിതരണം ചെയ്യുന്നത്. മെയിന്‍ റോഡിന് കുറുകെയുളള പൈപ്പ് മാറ്റി സ്ഥാപിക്കേണ്ടതിനാല്‍ റോഡ് പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. 2017 ജനുവരി മുതല്‍ 2018 മാര്‍ച്ചിനകം 30വര്‍ഷം വരെ പഴക്കമുള്ള പൈപ്പുകള്‍ മാറ്റിയെന്നും അധികൃതര്‍ അവകാശപ്പെടുന്നു. എന്നിട്ടും 45 വര്‍ഷം പഴക്കമുള്ളതും, തുരുമ്പിച്ചതും, മാലിന്യം നിറഞ്ഞതുമായ ആലത്തൂര്‍ ടൗണിലെ പൊതുമരാമത്ത്‌വകുപ്പ് റോഡിലെ 100 കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന പ്രധാന കുടിവെള്ള പൈപ്പ് ചെളിയും മാലിന്യവും നിറഞ്ഞ് നില്‍ക്കുന്നു. പകര്‍ച്ചവ്യാധികള്‍ക്ക് വഴിയൊരുക്കുന്ന ഇത്തരം പൈപ്പുകള്‍ മാറ്റി പകരം പുതിയ പൈപ്പുകള്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കാന്‍ വഴിയൊരുക്കണമെന്നും ഐ.എന്‍.ടി.യു.സി ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍ എം. മുഹമ്മദ് കുട്ടി അധികൃതരോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."