സാഹിത്യ സെമിനാര്‍ നടത്തി
ആലപ്പുഴ:മലയാള സാഹിത്യ ചരിത്രം സ്ത്രീകളോട് നീതികാട്ടിയില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ദളിതര്‍ക്ക് സമാനമായ അവഗണനയാണ് അവര്‍ നേരിട്ടത്. ഫേസ്ബുക്കിലും ബ്ലോഗിലും കഥയും കവിതകളും കൂടുതല്‍ എഴുതി പുതിയ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ പകവീട്ടുന്നതാണ് പുതിയ പ്രവണതയെന്ന് അദ്ദേഹം പറഞ്ഞു. നെഹ്‌റു ട്രോഫി സ്മരണിക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ സെന്റ് ജോസഫ് കോളജില്‍ 'മലയാള സാഹിത്യം ആധുനിക കാലത്ത്' എന്ന വിഷയത്തില്‍ സാഹിത്യ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കവി. വസ്ത്രം ധരിക്കാന്‍ സമരം ചെയ്ത നാടാണ് നമ്മുടേത്. അമ്മ മനസ്സില്‍ ഉടലെടുത്ത വലിയ സാഹിത്യങ്ങള്‍ ചരിത്രത്തില്‍ ഇടം നേടാതെപോയി. മുലച്ചിപ്പറമ്പ് എന്ന സ്ഥലവും നങ്ങേലിയും ആദ്യകാല നായിക പി.കെ. റോസിയുടെ ജീവിതവും ഈ അവഗണനയുടെ കഥയാണ് പറയുന്നത്. ആധുനിക കാലത്തും സ്ത്രീ അശുദ്ധയാണെന്നും ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നും പറയുന്നതിന്റെ പുരുഷസങ്കല്‍പ്പം പെണ്‍കുട്ടികളെങ്കിലും തിരിച്ചറിയേണ്ടണ്‍ുതുണ്ടെണ്‍ന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ലോകം ആദരിച്ച എഴുത്തുകാരനും ചിന്തകനുമായ നെഹ്‌റുവിന്റെ പേരില്‍ നടക്കുന്ന വള്ളംകളിയുമായി ബന്ധപ്പെട്ട് സാഹിത്യസെമിനാര്‍ സംഘടിപ്പിക്കുന്നത് അദ്ദേഹത്തിന് നല്‍കുന്ന ഉചിതമായ ആദരവാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ അധ്യക്ഷ്യതവഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ .കെ.ടി. മാത്യു, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജാനറ്റ് അഗസ്റ്റിന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.ആര്‍. പ്രേം, ബേബി പാറക്കാടന്‍, എ.എന്‍. പുരം ശിവകുമാര്‍, ആതിരാ കബീര്‍, സാം മാത്യൂ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."