HOME
DETAILS
MAL
കാലപ്പഴക്കം: 100 പാലങ്ങള്‍ അപകടാവസ്ഥയിലെന്ന് കേന്ദ്രം
backup
August 04 2017 | 00:08 AM
ന്യൂഡല്‍ഹി: കാലപ്പഴക്കം കാരണം രാജ്യത്തെ 100 പാലങ്ങള്‍ ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന് ഗഡ്കരി. ഇന്നലെ ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജ്യത്താകമാനം 1.6 ലക്ഷം പാലങ്ങളുണ്ട്. ഇതില്‍ 100 എണ്ണം ഏത് നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ സാവിത്രി നദിക്ക് കുറുകെ നിര്‍മിച്ച പാലം കഴിഞ്ഞ വര്‍ഷം തകര്‍ന്നുവീണിരുന്നു. രണ്ട് ബസുകളും മറ്റു വാഹനങ്ങളും ഇതേതുടര്‍ന്ന് അപകടത്തില്‍പ്പെട്ടിരുന്നു.
ഇതേതുടര്‍ന്ന് കാലപ്പഴക്കമുള്ളതും തകര്‍ച്ചാ ഭീഷണി നേരിടുന്നതുമായ പാലങ്ങളുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ കണക്കെടുപ്പിലാണ് 100 പാലങ്ങള്‍ അതീവ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."