കഞ്ചാവ് കച്ചവടം: ദമ്പതികള്‍ റിമാന്‍ഡില്‍
പേരൂര്‍ക്കട: നഗരത്തിലെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതികള്‍ റിമാന്‍ഡില്‍. വിഴിഞ്ഞം സ്വദേശി ബൈജു (34), ഭാര്യ കാച്ചാണി സ്വദേശിനി പ്രിയ (27) എന്നിവരാണ് റിമാന്‍ഡിലായത്.
തൊഴുവന്‍കോട് ഭാഗത്തുവച്ച് ഒന്നരക്കിലോ കഞ്ചാവുമായാണ് ഇവര്‍ പിടിയിലായത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ കാച്ചാണി സ്വദേശി കുമാറിന്റെ മകളാണ് പ്രിയ. തമിഴ്നാട്ടിലെ കമ്പം, മധുര എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ കഞ്ചാവ് തിരുവനന്തപുരത്ത് എത്തിച്ചിരുന്നത്.
പ്രിയയുടെ പക്കല്‍നിന്ന് കോളജ് വിദ്യാര്‍ഥിനികള്‍ക്ക് കഞ്ചാവ് ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്. സിറ്റി പൊലിസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സി.ഐ എസ്.എസ് സുരേഷ്ബാബു, വട്ടിയൂര്‍ക്കാവ് എസ്.ഐ അബുള്‍ ഫാസില്‍, ഷാഡോ ടീമിലെ എ.എസ്.ഐ ഗോപകുമാര്‍, അരുണ്‍, രഞ്ജിത്ത്, ജയകൃഷ്ണന്, ഷിബു, സൗമ്യ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."