കണ്ണൂര്‍-ചെന്നൈ വിമാന സര്‍വിസിന് തുടക്കം
കണ്ണൂര്‍: വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയറിന്റെ ചെന്നൈ സര്‍വിസിനു തുടക്കമായി. ഇന്നലെ വൈകിട്ട് 6.10ന് യാത്രക്കാരുമായി പുറപ്പെട്ട വിമാനം 7.25ന് ചെന്നൈയിലെത്തി. രാത്രി എട്ടിന് തിരികെ പുറപ്പെട്ട് 9.20ന് കണ്ണൂരിലെത്തി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് കണ്ണൂര്‍-ചെന്നൈ റൂട്ടില്‍ ഗോ എയറിന്റെ സര്‍വിസ്. ഉത്തരകേരളത്തിലെ യാത്രക്കാര്‍ക്ക് ഏറ്റവും ആശ്വാസകരമാണ് കണ്ണൂരില്‍ നിന്നുള്ള ചെന്നൈ വിമാന സര്‍വിസ്. കണ്ണൂരില്‍ നിന്നു ചെന്നൈയിലേക്കുള്ള ട്രെയിനിനു ടിക്കറ്റ് നേരത്തെ വിറ്റുപോകുന്ന സ്ഥിതിയായിരുന്നു.
നിലവില്‍ ചെന്നൈക്ക് പുറമെ ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് കണ്ണൂരില്‍നിന്ന് ഗോ എയര്‍ ആഭ്യന്തര വിമാന സര്‍വിസ് നടത്തുന്നത്. ഹൈദരാബാദിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് വിമാന സര്‍വിസ്. നിലവില്‍ ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാണ് ബംഗളൂരു സര്‍വിസ്. ഉച്ചക്കു ഒന്നിന് പുറപ്പെട്ട് 2.10ന് ബംഗളൂരുവില്‍ എത്തുന്ന രീതിയിലാണ് നിലവിലെ ഷെഡ്യൂള്‍.
ഉച്ചക്ക് 2.40ന് ബംഗളൂരുവില്‍നിന്ന് പുറപ്പെട്ട് 4.10ന് കണ്ണൂരിലെത്തും. 15 മുതല്‍ എല്ലാദിവസവും കണ്ണൂരില്‍നിന്ന് ബംഗളൂരുവിലേക്ക് ഗോ എയറിന്റെ ഒരുവിമാനം കൂടി സര്‍വിസ് നടത്തും. രാവിലെ 6.10ന് പുറപ്പെട്ട് 7.10ന് ബംഗളൂരുവിലെത്തുന്നതാണു പുതിയ ഷെഡ്യൂള്‍. തിരികെ 7.45ന് പുറപ്പെട്ട് 8.45ന് കണ്ണൂരിലെത്തും. കണ്ണൂര്‍-ബംഗളൂരു റൂട്ടിലെ കൂടുതല്‍ യാത്രക്കാരെ ഉദ്ദേശിച്ചാണ് ഒരുവിമാന ഷെഡ്യൂള്‍ കൂടി ആരംഭിച്ചതെന്ന് ഗോ എയര്‍ പ്രതിനിധി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."