HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാവ് വി.എന്‍ എരിപുരം നിര്യാതനായി
backup
December 18 2019 | 10:12 AM
കണ്ണൂര്‍: കണ്ണൂര്‍ ഡി.സി.സി മുന്‍ വൈസ് പ്രസിഡന്റും ജനശ്രീ മിഷന് സംസ്ഥാന കമ്മിറ്റി അംഗവുമായ വി.എന്‍ എരിപുരം (വി. നാരായണന്-70) അന്തരിച്ചു. വയലപ്ര ഗവ. എല്‍.പി സ്കൂള്‍ റിട്ട. അധ്യാപകനും കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവുമായിരുന്നു. ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടറാണ്. ബുധനാഴ്ച കണ്ണൂരില്‍ നടന്ന ഡി.സി.സി നേതൃയോഗത്തില്‍ പങ്കെടുത്ത ശേഷം നിര്‍മാണത്തിലിരിക്കുന്ന ഡി.സി.സി ഓഫിസ് കെട്ടിടം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കൊയിലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."