26 ലിറ്റര്‍ വ്യാജമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
ചാത്തന്നൂര്‍: 26 കുപ്പി വ്യാജമദ്യവുമായി നിരവധി സ്പിരിറ്റ് കേസിലെ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കിഴക്കേ കല്ലട തെക്കേമുറിയില്‍ വേലന്‍ കാവിള വീട്ടില്‍ സഞ്ജയന്(42), ഇയാളില്‍നിന്നു മദ്യം വാങ്ങി വില്‍ക്കുന്ന അയിരൂര്‍ സ്വദേശി താഹിര്‍ മന്‍സിലില്‍ കുഞ്ചു എന്ന് വിളിക്കുന്ന അമീന് എന്നിവരാണ് പിടിയിലായത്. നിരവധി സ്പിരിറ്റ്, കഞ്ചാവ് കേസുകളില്‍ പ്രതിയായ സഞ്ജയനെ ജയിലില്‍ വെച്ച് പരിചയപ്പെട്ട അമീന് ഇയാളില്‍നിന്നു സ്പിരിറ്റ് കലക്കി ഉണ്ടാക്കിയ മദ്യം വാങ്ങി പരവൂര്‍, ഭൂതക്കുളം ഭാഗങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കുകയായിരുന്നു.
അമീനില്‍നിന്ന് മദ്യം വാങ്ങിവിറ്റ ഭൂതക്കുളം വേപ്പാലിന്മൂട് സ്വദേശി സതീശന്പിള്ളയെ നാല് ദിവസം മുന്‍പ് പിടികൂടിയിരുന്നു. ഈ കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് അമീനേയും സഞ്ജയിനേയും പിടികൂടിയത്.
കൊല്ലം അസി. എക്സൈസ് കമ്മിഷണര്‍ പി.കെ സനുവിന് ലഭിച്ച രഹസ്യവിവരം ചാത്തന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറുകയും ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍ ജോണ്‍, ദിനേശ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ വിഷ്ണു, ശ്യാംകുമാര്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ബിന്ധുലേഖ, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് നിജുന്‍ എന്നിവരുടെ നേതൃത്തില്‍ പിടികൂടുകയുമായിരുന്നു.
പ്രതികളെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."