ശിക്ഷ കഴിഞ്ഞിറങ്ങിയ മോഷണക്കേസ് പ്രതി വീണ്ടും പിടിയില്‍
കൊട്ടാരക്കര: ക്ഷേത്ര മോഷണക്കുറ്റങ്ങള്‍ക്ക് ഒന്നര വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയെ അതേ കുറ്റത്തിന് വീണ്ടും കൊട്ടാരക്കര പൊലിസ് പിടികൂടി. കോട്ടയം കുമരനല്ലൂര്‍ പെരുമ്പായിക്കോട് വടക്കേ മീത്തില്‍ സജിത് (32) ആണ് പിടിയിലായത്.
ഒരു മാസം മുന്‍പ് തെറ്റിയോട് മഹാദേവര്‍ ക്ഷേത്രം, പനവേലി ആയിരവല്ലി ദേവീക്ഷേത്രം എന്നിവിടങ്ങളിലെ വഞ്ചി കുത്തിതുറന്ന് പണം അപഹരിച്ച കേസിലാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്.
ക്ഷേത്രങ്ങളില്‍ ശാന്തി ജോലി ചെയതുവരവേയാണ് ഇയാള്‍ മോഷണത്തിലേക്ക് തിരിഞ്ഞത്. കോട്ടയം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ജോലി ചെയതു വരവെ മോഷണക്കുറ്റത്തിന് ഇയാള്‍ നേരത്തെ പിടിയിലായിട്ടുണ്ട്. അടൂര്‍, പത്തനംതിട്ട, പത്തനാപുരം, ചാത്തന്നൂര്‍, പുത്തൂര്‍ പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ സമാന കേസുകള്‍ നിലവിലുണ്ട്.
വെട്ടിക്കവലയില്‍ വാടകക്കു താമസിച്ചു കൊണ്ടാണ് കൊട്ടാരക്കര മേഖലയില്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്നതെന്ന് പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."