HOME
DETAILS
MAL
വനിതാ കമ്മിഷന് അദാലത്ത്: സ്ത്രീ തൊഴിലാളികള്‍ക്ക് പരാതി പരിഹാര സെല്‍ നിര്‍ബന്ധമാക്കണം
backup
December 12 2018 | 05:12 AM
കൊല്ലം: അഞ്ചിലധികം സ്ത്രീ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ നിര്‍ബന്ധമായും ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാന വനിതാ കമ്മിഷന് നിര്‍ദേശിച്ചു. ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തിലാണ് നിര്‍ദേശം നല്‍കിയത്.
85 പുതിയ പരാതികള്‍ ഉള്‍പ്പടെ 93 പരാതികള്‍ പരിഗണിച്ചു. ആറ് പരാതികള്‍ തീര്‍പ്പാക്കി. 23 എണ്ണം വിവിധ ഓഫിസുകളില്‍നിന്നു ിപ്പോര്‍ട്ട് തേടുന്നതിനായും 64 പരാതികള്‍ അടുത്ത അദാലത്തിലേക്കും മാറ്റിവച്ചു. അഡ്വ. എം.എസ് താര, ഇ.എം രാധ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ സി.ഐ സുരേഷ് കുമാര്‍, പാനല്‍ അംഗങ്ങളായ അഡ്വ. ജയ കമലാസനന്, അഡ്വ. ആര്. സരിത, അഡ്വ. ഹേമ ശങ്കര്‍ പങ്കെടുത്തു. അടുത്ത അദാലത്ത് ജനുവരി 10ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."