HOME
DETAILS

മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ്: അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം

  
backup
August 04 2017 | 18:08 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0

കൊച്ചി: പനാമ കപ്പലിടിച്ച് മത്സ്യത്തൊഴിലാളി ബോട്ടു തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിന്റെ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗം അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേസുമായി ബന്ധപ്പെട്ടു കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഔദ്യോഗിക രേഖകള്‍ കേരള കോസ്റ്റല്‍ പൊലിസിന് കൈമാറിയെന്നും മര്‍ക്കന്റൈല്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 11 നാണ് കേരള തീരത്തോടടുത്തുവച്ച് എം.വി ആമ്പര്‍ എല്‍ എന്ന കപ്പല്‍ ഇടിച്ച് കാര്‍മല്‍ മാത എന്ന ബോട്ടു തകര്‍ന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ട ആന്റണി ജോണിന്റെ ഭാര്യ സുജാത ഈ അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പിനോടു നിര്‍ദേശിക്കണമെന്നും കപ്പലില്‍ നിന്ന് ഇതിനാവശ്യമായ രേഖകള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് രേഖകള്‍ പിടിച്ചെടുത്തെന്ന് വ്യക്തമാക്കി മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പ് പ്രിന്‍സിപ്പല്‍ ഓഫീസര്‍ അജിത് കുമാര്‍ സുകുമാരന്‍ വിശദീകരണ പത്രിക നല്‍കിയത്. അന്വേഷണവുമായി മറൈന്‍ മര്‍ക്കന്റൈല്‍ വകുപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പരാതി കേരള പോലീസിനില്ല. സാങ്കേതിക സഹായങ്ങള്‍ക്കായി രണ്ട് ഉദ്യോഗസ്ഥരെ വിട്ടു നല്‍കിയിട്ടുണ്ട്. ദുരന്തമുണ്ടായി അടുത്ത ദിവസം തന്നെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് കപ്പലിലെ ഒഫിഷ്യല്‍ ലോഗ് ബുക്ക്, വോയേജ് ഡേറ്റ റെക്കോര്‍ഡര്‍, ഒറിജിനല്‍ അബ്‌സ്ട്രാക്ട് ബുക്ക്, നൈറ്റ് ഓര്‍ഡര്‍ ബുക്ക്, ബെല്‍ ബുക്ക് എന്നിവയും യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന ഒറിജിനല്‍ ജിപിഎസ് ചാര്‍ട്ട് തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഇതു പിന്നീട് ജൂലായ് 19 ലെ ഹൈക്കോടതി ഉത്തരവനുസരിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കോസ്റ്റല്‍ പോലീസിന് കൈമാറുകയും ചെയ്തു. മാത്രമല്ല, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി ഷിപ്പിംഗ് ഡയറക്ടര്‍ ജനറലിന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്വേഷണ സംഘത്തിന് കപ്പലില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പരിധിയില്‍ കിടക്കുന്ന കപ്പലില്‍ പരിശോധന നടത്തി പിടിച്ചെടുക്കാനാവുമെന്നും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 days ago