നാടിന്റെ നൊമ്പരമായി മുഹമ്മദ് ഉനൈസിന്റെ വേര്‍പാട്
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം പാലക്കാട് എന്‍ എസ് എസ് കോളജിലെ ഹോസ്റ്റല്‍ കുളത്തില്‍ മുങ്ങി മരിച്ച രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുഹമ്മദ്ഉനൈസി(19)ന്റെ വേര്‍പ്പാട് നാടിനെ തീരാ ദുഃഖത്തിലാഴ്ത്തി. മൂന്നിയൂര്‍ കുണ്ടന്‍കടവ് നൂറാനിയ്യ മദ്റസ സെക്രട്ടറി പാറായി കോഴിപ്പറമ്പത്ത് അബ്ദുല്ഖാദര്ഹാജിയുടെ മകനായ ഉനൈസ് നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. നാട്ടിലെ സൗഹൃദത്തിനുടമയായിരുന്ന ഉനൈസ് സമസ്തയുടെയും യൂത്ത് ലീഗിന്റെയും സജീവ പ്രവര്‍ത്തകനാണ്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു കോളജില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സഹപാഠികളുടെയും മറ്റു ബന്ധുക്കളുടെയും കൂടെയാണ് മൃതദേഹം നാട്ടിലെത്തിയത്. വൈകീട്ട് ആറ് മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഉനൈസിന്റെ മൃതദേഹം കളത്തിങ്ങല്‍പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്കോയ തങ്ങള്‍ ജമലുല്ലൈലി,പി അബ്ദുല്‍ഹമീദ് എം എല്‍ എ,സിഡ്കോചെയര്മാന് നിയാസ് പുളിക്കലകത്ത് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."