രഞ്ജി ട്രോഫി: രണ്ടാംദിനം തകര്‍ന്നടിഞ്ഞ് കേരളം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ രണ്ടാംദിനം തകര്‍ന്നടിഞ്ഞ് കേരളം. 237 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളം രാവിലത്തെ സെഷന് ആരംഭിച്ച് മൂന്ന് ഓവറുകള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നടിഞ്ഞ് പവലിയനിലെത്തി.
രണ്ടാം ദിനം രണ്ട് റണ്‍സ് മാത്രമാണ് കേരളത്തിന് കൂട്ടിച്ചേര്‍ക്കാനായത്. കേരള നിരയില്‍ അവസാന മൂന്ന് പേരും സംപൂജ്യരായി മടങ്ങി. മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ അഭിഷേക് കുമാര്‍ രാമന്റെ(110) സെഞ്ചുറി മികവിലും മനോജ് തിവാരിയുടെ(51) അര്‍ധ സെഞ്ചുറി മികവിലും ബംഗാള്‍ കേരളത്തോടൊപ്പമെത്തി. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 236 എന്ന നിലയിലാണ് ബംഗാള്‍.
കേരളത്തോട് മൂന്ന് റണ്‍സ് മാത്രം പിറകില്‍. ഷഹബാസ് (25), അര്‍നബ് നദി (7) എന്നിവരാണ് ക്രീസില്‍. ബംഗാളിനായി ശ്രീവത്സ് ഗോസ്വാമി (24) പൊരുതി. എ.ആര് ഈശ്വരന് (4), കൗഷിക് ഘോഷ് (11), സുദീപ് ചാറ്റര്‍ജി (1) നിരാശപ്പെടുത്തി. കേരളത്തിനായി ബേസില്‍ തമ്പിയും മോനിഷ് കാരേപറമ്പിലും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന, എസ്. മിഥുന് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ബംഗാളിനായി ഇഷാന് പോരെല് മൂന്നും മുകേഷ് കുമാര്‍, ഷഹബാസ്, അര്‍ണബ് നദി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.
അശോക് ഡിന്‍ഡ ഒരു വിക്കറ്റ് നേടി. നേരത്തേ സഞ്ജു സാംസണിന്റെ സെഞ്ചുറിയുടെയും റോബിന് ഉത്തപ്പയുടെ അര്‍ധ സെഞ്ചുറിയുടെയും മികവിലാണ് കേരളം 239 റണ്‍സ് നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."