7.12 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും
ശ്രീകൃഷ്ണപുരം: 2019 20 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 7.12 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള വാര്‍ഷിക പദ്ധതിക്ക് അനുമതിയായി.
ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന വികസന സെമിനാറിലാണ് പദ്ധതിക്കുള്ള അംഗീകാരമായത്. പി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജ്യോതിവാസന്‍ അധ്യക്ഷയായി. കരട് പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. എം.കെ.ദേവി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ടീച്ചര്‍ പദ്ധതി രേഖ ഏറ്റുവാങ്ങി. കെ.ശ്രീധരന്‍ മാസ്റ്റര്‍, സി.എന്‍.ഷാജു ശങ്കര്‍, കെ.അംബുജാക്ഷി, കെ.ഹരിദാസന്‍, വി.പി.ജയപ്രകാശ്, കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍, പി.എ. തങ്ങള്‍, വി.വിശ്വനാഥന്‍, കെ.വിനോദ് കുമാര്‍, കെ .ശാന്തകുമാരി സംബന്ധിച്ചു.
കൃഷി,ജലസേചനം 36,20,000 രൂപ, മൃഗസംരക്ഷണം ക്ഷീര വികസനം 62, 16,000 രൂപ, ചെറുകിട വ്യവസായം 5,84,000 രൂപ, ശിശു വികസനം 15,77,000 രൂപ, വിദ്യാഭ്യാസം 40,35,000 രൂപ, കല സംസ്‌ക്കാരം യുവജനക്ഷേമം 9, 67,000 രൂപ, ആരോഗ്യം 13,00,000 രൂപ, കുടിവെള്ളം 57,00,000 രൂപ, ശുചിത്വം 28,50,000 രൂപ, പാര്‍പ്പിടം 1,07, 17,000 രൂപ, സാമൂഹ്യക്ഷേമം 58,84,000 രൂപ, ഗതാഗതം 1,02,00,000 രൂപ, പൊതു ആവശ്യങ്ങള്‍ 4,04,000 രൂപ എന്നിങ്ങനെയാണ് പദ്ധതി തുക വിഭജിച്ചിരിക്കുന്നത്.
മെയിന്റനന്‍സ് ഗ്രാന്റ് തുക ഉപയോഗിച്ച് ഘടക സ്ഥാപനങ്ങളുടെ നവീകരണം, ഹട0 നിലവാരത്തിലേക്കുയര്‍ര്‍ത്തല്‍ എന്നിവക്കായി 42, 11,000 രൂപ വിനിയോഗിക്കും. ജനറല്‍ വിഭാഗം 3,55, 21,000 രൂപ, പട്ടികജാതി വിഭാഗം 1,80,86,000 രൂപ, പട്ടികവര്‍ഗ വിഭാഗം 4,47,000 രൂപ എന്നിങ്ങനെയാണ് പദ്ധതി വിഹിതം പ്രതീക്ഷിക്കുന്നത്. കൃഷി, മൃഗസംരക്ഷണം ഉള്‍പ്പെടെയുള്ള മേഖലക്ക് 98.3 ലക്ഷവും പാര്‍പ്പിട മേഖലക്ക് 1.07 കോടിയും റോഡ് വികസനത്തിന് 1.02 കോടിയും കുടിവെള്ളത്തിന് 57ലക്ഷവും സാമൂഹ്യക്ഷേമ പരിപാടികള്‍ക്ക് 58 ലക്ഷവും വിദ്യാഭ്യാസ മേഖലക്ക് 40.35 ലക്ഷവും വകയിരുത്തിയാണ് മുന്‍ഗണന നിശ്ചയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."